---
title: "പാൻ മസാല ചായ; ജില്ലയിൽ നൂറിലേറെ ലഹരി ഹോട്ട്സ്പോട്ടുകൾ "
english_title: "There are more than 100 drug hotspots in the district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94585/there-are-more-than-100-drug-hotspots-in-the-district"
published_at: "2023-02-04T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de10683aa67_DRUG_TEA.jpg"
keywords: []
---

# പാൻ മസാല ചായ; ജില്ലയിൽ നൂറിലേറെ ലഹരി ഹോട്ട്സ്പോട്ടുകൾ 

> **Lead Summary:** **വടകര: ** കോഴിക്കോട് ജില്ലയിൽ നൂറിലേറെ ലഹരി ഹോട്ട്സ്പോട്ടുകൾ. കണക്ക് പുറത്തുവന്നതോടെ ജാഗ്രതയോടെ വടകരയും. കോഴിക്കോട് ജില്ലയിൽ നഗര തീരദേശ പരിധികളിലെ പാർക്കുകൾ, ബീച്ചുകൾ, ഹോസ്റ്റലുകൾ, കടകൾ, എന്നിവ ഉൾപ്പെടുന്ന ഇടങ്ങളാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്.

## Article Content

**വടകര: ** കോഴിക്കോട് ജില്ലയിൽ നൂറിലേറെ ലഹരി ഹോട്ട്സ്പോട്ടുകൾ. കണക്ക് പുറത്തുവന്നതോടെ ജാഗ്രതയോടെ വടകരയും. കോഴിക്കോട് ജില്ലയിൽ നഗര തീരദേശ പരിധികളിലെ പാർക്കുകൾ, ബീച്ചുകൾ, ഹോസ്റ്റലുകൾ, കടകൾ, എന്നിവ ഉൾപ്പെടുന്ന ഇടങ്ങളാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്.

പുതു തലമുറയിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിച്ചതോടെയാണ് കുട്ടികൾക്കും കൗമാരക്കാർക്കും ലഹരി എത്തിച്ചു നൽകുന്ന സംഘം ഒത്തുകൂടുന്ന പ്രത്യേക പ്രദേശങ്ങളെ ഹോട്ട്സ്പോർട്ട് പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയതോടെ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് എക്സൈസ് വകുപ്പ്.

കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ളത് തീരെ മേഖലയിൽ ആണെന്നാണ് കണ്ടെത്തൽ. അതിനാൽ വടകരയിലും ജാഗ്രത പാലിക്കുന്നുണ്ട്, തീര്‍ദേശ മേഖലകളിൽ ലഹരി റാക്കറ്റ് സജീവമാണ്. കഞ്ചാവ്, എംഡി എം എ, എൽ എസ് ഡി, തുടങ്ങിയ മാരകമായ ലഹരിക്ക് അടിമപ്പെട്ടവരുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി എത്തുന്ന തട്ടുകടുകളില്‍ ലഹരി ചായയും വിൽക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാലിനും തേയിലക്കും ഒപ്പം പാൻ മസാലയും ചേർത്താണ് ചായ ഉണ്ടാക്കുന്നത്. ഏറെനേരം ലഹരി ഉണ്ടാക്കുന്ന പാൻ മസാല ചായക്ക് 20 രൂപയാണ് വില.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94585/there-are-more-than-100-drug-hotspots-in-the-district)