---
title: "ആളെ തിരിച്ചറിഞ്ഞു;  ഇരിങ്ങലിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു, മരിച്ചത് തിരുവോത്ത് സനില"
english_title: "The woman who died after being hit by the Iringal train was identified as a resident of Thiruvoth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94604/the-woman-who-died-after-being-hit-by-the-iringal-train-was-identified-as-a-resident-of-thiruvoth"
published_at: "2023-02-04T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de1d294c600_sanala_death.jpg"
keywords: []
---

# ആളെ തിരിച്ചറിഞ്ഞു;  ഇരിങ്ങലിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു, മരിച്ചത് തിരുവോത്ത് സനില

> **Lead Summary:** ** വടകര: **ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്.

## Article Content

** വടകര: **ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്.

43 വയസ്സായിരുന്നു. ഇരിങ്ങൽ എഫ് എച്ച് സിയിലെ താൽക്കാലിക ജീവനക്കാരിയാണ്. ഇന്ന് രാവിലെ 8 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇൻറർ സിറ്റി എക്സ്പ്രസ് ഇടിച്ചാണ് അപകടം.

അപകടത്തിൽ തിരിച്ചറിയാനാകാത്ത വിധത്തിൽ ശരീരം ചിന്നി ചിതറിയിരുന്നു. പാളത്തിനടുത്ത് നിന്ന് ലഭിച്ച ബാഗിൽ നിന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചതിനെ തുടർന്നാണ് ആളെ മനസ്സിലായത്.

പയ്യോളി പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം മാറ്റിയത്. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു, എസ് ഐ മാരായ പ്രകാശൻ, ജ്യോതി ബസു, സീന എന്നിവർ ഇൻകസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി.

മക്കൾ: ആത്മജ്, അമയ്. അച്ഛൻ: പരേതനായ നാണു. അമ്മ: കാഞ്ചന. സഹോദരങ്ങൾ: ഷിൽന, ഷിനോജ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94604/the-woman-who-died-after-being-hit-by-the-iringal-train-was-identified-as-a-resident-of-thiruvoth)