---
title: "പഞ്ചായത്ത് ഇടപെട്ടു;   തോടന്നൂര്‍   മൃഗാശുപത്രിയില്‍  ഇനി രാത്രിയിലും ഡോക്ടറുടെ സേവനം"
english_title: " Panchayat intervened; Doctor service at Thodannur Veterinary Hospital at night"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9464/panchayat-intervened-doctor-service-at-thodannur-veterinary-hospital-at-night"
published_at: "2021-11-08T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188bba722cec_animal doctor.jpg"
keywords: []
---

# പഞ്ചായത്ത് ഇടപെട്ടു;   തോടന്നൂര്‍   മൃഗാശുപത്രിയില്‍  ഇനി രാത്രിയിലും ഡോക്ടറുടെ സേവനം

> **Lead Summary:** **തിരുവള്ളൂര്‍:** തോടന്നൂരിലുള്ള തിരുവള്ളൂര്‍ ഗ്രാമ പ്പഞ്ചായത്ത് മൃഗാശുപത്രിയില്‍ രാത്രികാല സേവനത്തിന് ഇനി ഡോക്ടറുടെ സേവനമുണ്ടാകും. ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ സൗകര്യമൊരുങ്ങിയത്.

## Article Content

**തിരുവള്ളൂര്‍:** തോടന്നൂരിലുള്ള തിരുവള്ളൂര്‍ ഗ്രാമ പ്പഞ്ചായത്ത് മൃഗാശുപത്രിയില്‍ രാത്രികാല സേവനത്തിന് ഇനി ഡോക്ടറുടെ സേവനമുണ്ടാകും. ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ സൗകര്യമൊരുങ്ങിയത്.

ഇതോടെ രാത്രികാലത്ത് കന്നുകാലികളുടെ പ്രസവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ക്ഷീരകര്‍ഷകര്‍ക്ക് ഡോക്ടറുടെ സേവനം കിട്ടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9464/panchayat-intervened-doctor-service-at-thodannur-veterinary-hospital-at-night)