---
title: "കുടിവെള്ളം ചോർത്തി; ഫൈൻ ഈടാക്കി ജലവകുപ്പ് "
english_title: "The water department levied a fine for leaking drinking water."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94693/the-water-department-levied-a-fine-for-leaking-drinking-water"
published_at: "2023-02-04T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de65e4ec6bb_water_autority.jpg"
keywords: []
---

# കുടിവെള്ളം ചോർത്തി; ഫൈൻ ഈടാക്കി ജലവകുപ്പ് 

> **Lead Summary:** **വടകര:** കുടിവെള്ളം ചോർത്തി എന്ന കാരണത്താൽ ഫൈൻ ഈടാക്കി ജലവകുപ്പ്. വടകര നഗരസഭാ പരിധിയിലെ കോതീ ബസാറിൽ വാട്ടർ അതോറിറ്റിയുടെ പൊതു ടാപ്പ് ആണ് സമീപവാസിയായ ജമീല പള്ളിക്കലകത്ത് ചോർത്തിയത്.

## Article Content

**വടകര:** കുടിവെള്ളം ചോർത്തി എന്ന കാരണത്താൽ ഫൈൻ ഈടാക്കി ജലവകുപ്പ്. വടകര നഗരസഭാ പരിധിയിലെ കോതീ ബസാറിൽ വാട്ടർ അതോറിറ്റിയുടെ പൊതു ടാപ്പ് ആണ് സമീപവാസിയായ ജമീല പള്ളിക്കലകത്ത് ചോർത്തിയത്.

വാട്ടർ അതോറിറ്റി അറിയാതെ അനധികൃതമായി തങ്ങളുടെ വീടിന്റെ ചുറ്റുമതിലിനു പുറത്തേക്ക് ഒരു ടാപ്പ് ഇട്ടു. ശേഷം അകത്തുള്ള ടാപ്പിൽ നിന്നും ഇയാളുടെ വീടിനു മുകളിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കിലേക്ക് അനധികൃതമായി ഹോസ് ഉപയോഗിച്ചു.

തുടർന്ന് കണക്ഷൻ എടുക്കുകയും ചെയ്തതായി ഇന്നത്തെ വാട്ടർ അതോറിറ്റിയുടെ ജലമോഷണ പരിശോധന സ്ക്വാഡ് കണ്ടെത്തി. തുടർന്ന് പൊതു ടാപ്പ് പൂട്ടുകയും ഇവരുടെ പേരിൽ അനധികൃതമായി കുടിവെള്ളം ചോർത്തിയതിന് ഫൈൻ ചുമത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94693/the-water-department-levied-a-fine-for-leaking-drinking-water)