---
title: "താങ്ങും തണലും വേണം; ഭിന്നശേഷി ക്കാർ ഉയരങ്ങൾ കീഴടക്കും നുസ്രത്ത് വഴിക്കടവ്"
english_title: "support and shade need; People with disabilities will conquer heights Nusrath vayikkadav"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94704/support-and-shade-need-people-with-disabilities-will-conquer-heights-nusrath-vayikkadav"
published_at: "2023-02-04T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de6d783387a_nusrath.jpg"
keywords: []
---

# താങ്ങും തണലും വേണം; ഭിന്നശേഷി ക്കാർ ഉയരങ്ങൾ കീഴടക്കും നുസ്രത്ത് വഴിക്കടവ്

> **Lead Summary:** **തിരുവള്ളൂർ: **സമൂഹത്തിന്റെ താങ്ങും തണലുമാണ് ഭിന്നശേഷിക്കാരുടെ ഉയർച്ചയുടെ നിദാനം.

## Article Content

**തിരുവള്ളൂർ: **സമൂഹത്തിന്റെ താങ്ങും തണലുമാണ് ഭിന്നശേഷിക്കാരുടെ ഉയർച്ചയുടെ നിദാനം.

സമൂഹം താങ്ങായി നിന്നാൽ പരിമിതികളെ സാധ്യതകളാക്കി ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നതിന് എന്റെ ജീവിതം ഉദാഹരണമാണെന്ന്എഴുത്തുകാരി നുസ്രത്ത് വഴിക്കടവ് അഭിപ്രായപ്പെട്ടു.

ഭിന്നശേഷി അവശതകൾ അനുഭവിക്കുന്നവർക്ക് നല്ല കരുതലും പരിഗണനയും നൽകാൻ ഇന്ന് പ്രാദേശികഭരണകൂടങ്ങൾ തയ്യാറാക്കുന്നത് ഏറെ സന്തോഷകരമാണെന്നും അവർ പറഞ്ഞു.

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം ഹർഷം വേദിയിൽ ചക്രക്കസേരയിൽ ഇരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു നുസ്രത്ത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എഫ് എം മുനീർ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.അബ്ദുറഹ്മാൻ , നിഷില കോരപ്പാണ്ടി, ജനപ്രതിനിധികളായ ബവിത്ത് മലോൽ, പി.സി ഹാജറ, ഹംസ വായേരി, പി.പി.രാജൻ, പി.ഇ.സി കൺവീനർ കെ.എം.രാജീവൻ , എച്ച് ഐ റീത്ത, കെ കെ സവിത , പി.കെ.സുജല , ജെഎച്ച് ഐ ജയപ്രകാശ്, ബി ആർ സി കോഡിനേറ്റർ രഞ്‌ജിനി സംസാരിച്ചു. ഭിന്നശേഷിക്കാരുടെ കലോത്സവം ചടങ്ങിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94704/support-and-shade-need-people-with-disabilities-will-conquer-heights-nusrath-vayikkadav)