---
title: "നടുവൊടിക്കാൻ; ബജറ്റിനെതിരെ പ്രതിഷേധവുമായി റവല്യൂഷണറി യൂത്ത് "
english_title: "Revolutionary Youth protest against the budget"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94706/revolutionary-youth-protest-against-the-budget"
published_at: "2023-02-04T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de6cc31f9b7_REVELUTIONARY_YOUTH_F.jpg"
keywords: []
---

# നടുവൊടിക്കാൻ; ബജറ്റിനെതിരെ പ്രതിഷേധവുമായി റവല്യൂഷണറി യൂത്ത് 

> **Lead Summary:** **ഓർക്കാട്ടേരി: **ജനവിരുദ്ധ ബജറ്റിനെതിരെ ഓർക്കാട്ടേരിയിൽ ബജറ്റ് കത്തിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു. ആർ.എം.പി. ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.കെ സിബി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ കിടത്തിപ്പൊറുപ്പിക്കാൻ അനുവദിക്കാതെ നടുവൊടിച്ച് കൊള്ളയടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ പിണറായി സർക്കാരിനുള്ളൂ. എന്ന് വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി.

## Article Content

**ഓർക്കാട്ടേരി: **ജനവിരുദ്ധ ബജറ്റിനെതിരെ ഓർക്കാട്ടേരിയിൽ ബജറ്റ് കത്തിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു. ആർ.എം.പി. ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.കെ സിബി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ കിടത്തിപ്പൊറുപ്പിക്കാൻ അനുവദിക്കാതെ നടുവൊടിച്ച് കൊള്ളയടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ പിണറായി സർക്കാരിനുള്ളൂ. എന്ന് വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി.

പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചും, വൈദ്യുത ചാർജ് കൂട്ടിയും, നികുതി വർധിപ്പിച്ച ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചും, സാധാരണക്കാരനെ പരിപൂർണ്ണമായി കൊള്ളയടിച്ച് സ്വന്തക്കാർക്കും ബന്ധുക്കൾക്കും യഥേഷ്ടം ധൂർത്തടിക്കാൻ പണം കണ്ടെത്താനാണ് പിണറായി സർക്കാർ ലക്ഷ്യമിടുന്നത്.

സാധാരണക്കാരന്റെ അത്താണിയായ സാമൂഹിക സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കാതെയും കെഎസ്ആർടിസിയെ സംരക്ഷിക്കാതെയും യുവാക്കൾക്ക് അർഹമായ പരിഗണന ലഭിക്കാതെയും അവതരിപ്പിച്ച ഈ ബജറ്റ് ആർക്കുവേണ്ടിയാണെന്ന് പകൽപോലെ വ്യക്തമാണ്. റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി. റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി പിടി നിഖിൽ, കെ അഭിജിത്ത്, രതീഷ് മണപ്പുറം, ടി എം ലിവേഷ്, ടി കെ നിധിൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94706/revolutionary-youth-protest-against-the-budget)