---
title: "അരുത് ഇടപെടൽ; പി.എസ്.സി നിയമനത്തിൽ സുതാര്യത വേണം "
english_title: "There should be transparency in PSC appointment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94709/there-should-be-transparency-in-psc-appointment"
published_at: "2023-02-04T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de6feae44a1_KPSTA.jpg"
keywords: []
---

# അരുത് ഇടപെടൽ; പി.എസ്.സി നിയമനത്തിൽ സുതാര്യത വേണം 

> **Lead Summary:** **വടകര:**പി എസ് സി നിയമനത്തിൽ ഇടത് സംഘടനകളുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെപിഎസ്ടിഎ. പി എസ് സി നിയമനത്തിൽ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു നിയമനം നടത്താൻ ശ്രമം നടത്തുന്ന ഇടതു പക്ഷ സംഘടനകൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ പി എസ് ടി എ വടകര ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര:**പി എസ് സി നിയമനത്തിൽ ഇടത് സംഘടനകളുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെപിഎസ്ടിഎ. പി എസ് സി നിയമനത്തിൽ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു നിയമനം നടത്താൻ ശ്രമം നടത്തുന്ന ഇടതു പക്ഷ സംഘടനകൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ പി എസ് ടി എ വടകര ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ഉപാധ്യക്ഷൻ എൻ ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ സജീവൻ, കെ മുരളീധരൻ, സി വി നഫീസ, സുധീഷ് വള്ളിൽ, അബ്ദുൽ ഷഹനാസ്, ഗിരീഷ് കുമാർ, സതീഷ് കുമാർ, ദിൽഷാദ്, മനോജ്‌ കുമാർ, അബ്ദുൽ വാഹിദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94709/there-should-be-transparency-in-psc-appointment)