കുടി നീരിനായി; ഒറ്റക്കെട്ടായി പ്രദേശവാസികൾ

കുടി നീരിനായി; ഒറ്റക്കെട്ടായി പ്രദേശവാസികൾ
Feb 4, 2023 09:25 PM | By Vyshnavy Rajan

 വടകര : വടകര അറക്കിലാട് നാളോം വയൽ പ്രദേശവാസികൾ കുടിനീരിനായി സമര രംഗത്ത്. ജനകീയസൂത്രണ പദ്ധതി പ്രകാരം കുഴിച്ച കിണറിൽ നിന്നാണ് ഇവിടെ നിന്നും 300 കുടുംബങ്ങൾ വെള്ളം എടുക്കുന്നത്.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഈ കിണറിന് തൊട്ടടുത്തുള്ള തണ്ണീർത്തടം, സ്ഥലമുടമ മണ്ണിട്ട് നികത്തിയിരിക്കുന്നു. കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വരുന്ന അറക്കിലാട്ട് പ്രദേശവാസികൾക്ക് തങ്ങളുടെ കുടിവെള്ള സ്രോതസ്സ് വാറ്റുമോ എന്ന ആശങ്കയിലാണ്.

ഇത് സംബന്ധിച്ച് പ്രദേശവാസികൾ വടകര വില്ലേജ് ഓഫീസിൽ പരാതി നൽകി. തുടർന്ന് വടകര വില്ലേജ് ഓഫീസർ ഷീന ചെറിയാന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും തണ്ണീർത്തടം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ ഡാറ്റാ ബാങ്കിൽ 2012ൽ ഇത് ഒഴിവാക്കിയതായും കാണുന്നുണ്ട്.

അത് ഉടനടി പരിശോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പും നൽകി. ജനങ്ങൾ ഉപയോഗിക്കുന്ന ജനകീയ കിണറിന് സമീപം തണ്ണീർത്തടം മണ്ണിട്ട് നികത്തിയത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ മൂന്നു വർഷമായി സ്ഥലമുടമയുമായി ചർച്ചയ്ക്ക് തയ്യാറായെങ്കിലും അദ്ദേഹം പിന്തിരിയുകയാണ് ഉണ്ടായത്.

മണ്ണിട്ട് നികത്തിയ തണ്ണീർത്തടം പൂർവ്വ സ്ഥിതിയിലാക്കുക, എന്ന ഉറച്ച തീരുമാനത്തിലാണ് ഇവിടുത്തെ ജനകീയ സമിതി. അല്ലാത്തപക്ഷം 300 ഓളം കുടുംബങ്ങൾ വരാനിരിക്കുന്ന വേനൽക്കാലത്ത് കുടിനീരിനായി നെട്ടോട്ടമോടേണ്ടി വരും. ഇക്കാര്യത്തിൽ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതി നേതാക്കൾ.

For drinking water; Local residents united

Next TV

Related Stories
#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

Apr 24, 2024 05:35 PM

#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം...

Read More >>
#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

Apr 24, 2024 05:14 PM

#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം...

Read More >>
#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

Apr 24, 2024 05:00 PM

#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം...

Read More >>
#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

Apr 24, 2024 12:51 PM

#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

മാനവ സൗഹർദം വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ്...

Read More >>
 #KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

Apr 24, 2024 12:08 PM

#KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:15 AM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories

GCC News