---
title: "നാളെ ബസ് സമരം ; വടകരയില്‍  ബസ് ഉടമകള്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: " Bus strike tomorrow; In Vadakara, bus owners staged a protest dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9474/bus-strike-tomorrow-in-vadakara-bus-owners-staged-a-protest-dharna"
published_at: "2021-11-08T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188c61881afc_bus strike .jpg"
keywords: []
---

# നാളെ ബസ് സമരം ; വടകരയില്‍  ബസ് ഉടമകള്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് നാളെ തുടക്കമാകും .നാളെത്തെ ബസ് സമരത്തിന് മുന്നോടിയായി ഇന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണ മുന്‍ എംഎല്‍എ സി കെ നാണു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് നാളെ തുടക്കമാകും .നാളെത്തെ ബസ് സമരത്തിന് മുന്നോടിയായി ഇന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണ മുന്‍ എംഎല്‍എ സി കെ നാണു ഉദ്ഘാടനം ചെയ്തു.

സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് അഡ്വ എ നാരായണന്‍ നായര്‍(ഐഎന്‍ടിയുസി) , എ സതീശന്‍(സിഐടിയുസി), ബാലകൃഷ്ണന്‍ (ബിഎംഎസ്), ബി ആര്‍ രമേശ് എന്നിവര്‍ സംസാരിച്ചു. വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ കെ ഗോപാലന്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് വിവി പ്രസീത് ബാബു, ജനറല്‍ സെക്രട്ടറി കെ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാനത്തെ ബസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മിനിമം ചാര്‍ജ്ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയായി വര്‍ദ്ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 1 രൂപയായി വര്‍ദ്ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9474/bus-strike-tomorrow-in-vadakara-bus-owners-staged-a-protest-dharna)