---
title: "പുരസ്കാരം വടകരക്ക്; മാലിന്യ നിർമാർജനത്തിൽ വടകര തന്നെ"
english_title: "Award to Vadakara; Vadakara is good at waste disposal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94907/award-to-vadakara-vadakara-is-good-at-waste-disposal"
published_at: "2023-02-05T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfad10ea072_puraskaram.jpg"
keywords: []
---

# പുരസ്കാരം വടകരക്ക്; മാലിന്യ നിർമാർജനത്തിൽ വടകര തന്നെ

> **Lead Summary:** **വടകര**: വേസ്റ്റ് മാനേജ്മെന്റിൽ കോഴിക്കോട് ജില്ലയിൽ വടകര ഒന്നാമതായി.

## Article Content

**വടകര**: വേസ്റ്റ് മാനേജ്മെന്റിൽ കോഴിക്കോട് ജില്ലയിൽ വടകര ഒന്നാമതായി.

കൊച്ചി മറൈൻ ഡ്രൈവിൽ ശുചിത്വമിഷിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ എക്സ്പോ ഇൻ വേസ്റ്റ് മാനേജ്മെന്റിലാണ് വടകര, പുരസ്കാരത്തിന് അർഹത നേടിയത്.

കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന ഹരിയാലി ഹരിത കർമ്മ സേനയ്ക്കുള്ള പുരസ്കാരമാണ് നഗരസഭ നേടിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷും, വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്.

വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94907/award-to-vadakara-vadakara-is-good-at-waste-disposal)