---
title: "വിനോദയാത്ര കെങ്കേമം; ആസ്വദിച്ചു ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ "
english_title: "Excursion Kenkem; Enjoy Buds School students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94912/excursion-kenkem-enjoy-buds-school-students"
published_at: "2023-02-05T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfb07e13de1_bads.jpg"
keywords: []
---

# വിനോദയാത്ര കെങ്കേമം; ആസ്വദിച്ചു ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ 

> **Lead Summary:** ** അഴിയൂർ:** അഴിയൂർ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ ഏകദിന വിനോദയാത്ര ഗംഭീരമായി.

## Article Content

** അഴിയൂർ:** അഴിയൂർ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ ഏകദിന വിനോദയാത്ര ഗംഭീരമായി.

വിധിയുടെ പരിമിതികൾക്കുള്ളിൽ എല്ലാം ഒതുക്കി കഴിയുന്ന ഭിന്നശേഷി വിദ്യാർഥികൾ ആടിയും പാടിയും നൃത്തം വച്ചും പ്രകൃതി ഭംഗി ആസ്വദിച്ചുള്ള വിനോദയാത്രയാണ് കെങ്കേമമായത്.

അഴിയൂർ പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളാണ് ഏകദിന വിനോദയാത്ര മതിവരുവോളം ആസ്വദിച്ചത്.

ആയഞ്ചേരിയിലെ സ്വകാര്യ പാർക്ക്, സാൻഡ്ബാങ്ക്സ്, വാഗ്ഭടാനന്ദ പാർക്ക് എന്നിവിടങ്ങളിലാണ് രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളോടുമൊപ്പം ഭിന്നശേഷി വിദ്യാർത്ഥികൾ വിനോദയാത്ര നടത്തിയത്.

ഗാനമാലപിച്ചും നൃത്തച്ചുവടുകൾ വെച്ചും വിദ്യാർത്ഥികൾ വിനോദയാത്ര അവിസ്മരണീയമാക്കി.

അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രൻ പി കെ, സാലിം പുനത്തിൽ, അധ്യാപിക പുഷ്പ ടീച്ചർ, സ്കൂൾ വർക്കർ ഷൈജ,പി ടി എ പ്രസിഡണ്ട് മുഹമ്മദ്, പ്രകാശ് ബാബു, രക്ഷിതാക്കൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94912/excursion-kenkem-enjoy-buds-school-students)