---
title: "അഴിയൂരില്‍ എസ് സി വിഭാഗക്കാര്‍ക്ക്  കട്ടിലും ഫര്‍ണിച്ചറും വിതരണം ചെയ്തു"
english_title: " In Azhiyur, beds and furniture were distributed to SCs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9500/in-azhiyur-beds-and-furniture-were-distributed-to-scs"
published_at: "2021-11-08T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188e155e1c8a_kattil .jpg"
keywords: []
---

# അഴിയൂരില്‍ എസ് സി വിഭാഗക്കാര്‍ക്ക്  കട്ടിലും ഫര്‍ണിച്ചറും വിതരണം ചെയ്തു

> **Lead Summary:** **അഴിയൂര്‍:** ജനകീയ ആസൂത്രണം 2021-22 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള പദ്ധതികളുടെ ഉദ്ഘാടനം അഴിയൂരില്‍ നടന്നു. വയോ ജനങ്ങളായ 10 പേര്‍ക്ക് കട്ടിലും 20 കുട്ടികള്‍ക്ക് മേശയും കസേരയും ആണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ കട്ടില്‍ വിതരണം ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂര്‍:** ജനകീയ ആസൂത്രണം 2021-22 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള പദ്ധതികളുടെ ഉദ്ഘാടനം അഴിയൂരില്‍ നടന്നു. വയോ ജനങ്ങളായ 10 പേര്‍ക്ക് കട്ടിലും 20 കുട്ടികള്‍ക്ക് മേശയും കസേരയും ആണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ കട്ടില്‍ വിതരണം ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബ്ദുല്‍ റഹീം പുഴക്കല്‍ പറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍മാരായ സി.എം സജീവന്‍, കെ.കെ.ജയചന്ദ്രന്‍, കവിത അനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് സെക്രട്ടറി പി.ജ്യേതിഷ് ജൂനിയര്‍ സൂപ്രണ്ട് ജിതേഷ് ബാബു, എസ് സി പ്രമോട്ടര്‍ ആര്‍.കെ.ശില്പ എന്നിവര്‍ സംബന്ധിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായ കാഡ്‌കൊയില്‍ നിന്നാണ് ഫര്‍ണിച്ചര്‍ വാങ്ങിയത്. 150,000 രൂപയാണ് ചെലവ് വന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9500/in-azhiyur-beds-and-furniture-were-distributed-to-scs)