---
title: "ആദിയൂരിന്റെ ചിരകാല സ്വപ്നം; സ്കൂൾ ജംഗ്ഷനിൽ ലൈറ്റ് നിർമ്മാണം ആരംഭിച്ചു "
english_title: "Construction of minimas started at school junction in Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95109/construction-of-minimas-started-at-school-junction-in-eramala"
published_at: "2023-02-06T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0e2c27b548_MINI_MASS_LIGHT_ERAMALA_F.jpg"
keywords: []
---

# ആദിയൂരിന്റെ ചിരകാല സ്വപ്നം; സ്കൂൾ ജംഗ്ഷനിൽ ലൈറ്റ് നിർമ്മാണം ആരംഭിച്ചു 

> **Lead Summary:** **ഏറാമല: **യൂത്ത് കോൺഗ്രസ് നേതാവിന്റെ ശ്രമഫലമായി സ്കൂൾ ജംഗ്ഷനിൽ മിനിമാസ് നിർമ്മാണം ആരംഭിച്ചു.ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷനിലാണ് വടകര എം. പി കെ മുരളീധരന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മിനി മാസ് ലൈറ്റിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചത്.

## Article Content

**ഏറാമല: **യൂത്ത് കോൺഗ്രസ് നേതാവിന്റെ ശ്രമഫലമായി സ്കൂൾ ജംഗ്ഷനിൽ മിനിമാസ് നിർമ്മാണം ആരംഭിച്ചു.ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷനിലാണ് വടകര എം. പി കെ മുരളീധരന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മിനി മാസ് ലൈറ്റിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചത്.

ആദിയൂരിന്റെ ചിരകാല സ്വപ്നമായിരുന്നു ഈ പദ്ധതി. ഇതിനു പിന്നിൽ മുൻ ഏറാമല മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ഷെജീർ ഏറാമല, അക്ഷീണ പ്രയത്നമാണ് നടത്തിയത്. ഇതിന്റെ ഫലമായി കൂടിയാണ് മിനിമാസ് ലൈറ്റ് സ്ഥാപിക്കാൻ സാധിച്ചത്. നേരത്തെ വടകര എംപി ഓഫീസിൽ ഇത് സംബന്ധിച്ച് നിവേദനവും സമർപ്പിച്ചിരുന്നു.

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്കൂൾ ആയതുകൊണ്ട് തന്നെ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയ്ക്കും, രാത്രികാലങ്ങളിൽ നാട്ടുകാർക്ക് എളുപ്പത്തിൽ നടന്നുപോകാനുള്ള അവസരവുമാണ് കൈവന്നിരിക്കുന്നത്. ഈ പ്രദേശത്തെ നിരവധി സാമൂഹിക പ്രശ്നങ്ങൾ ഏറാമല യൂത്ത് കോൺഗ്രസ് ഉയർത്തിക്കാട്ടിയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95109/construction-of-minimas-started-at-school-junction-in-eramala)