---
title: "അവഗണനയ്ക്കെതിരെ; റേഷൻ ഡീലേഴ്സ് സമരത്തിൽ"
english_title: "Ration dealers strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95111/ration-dealers-strike"
published_at: "2023-02-06T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0e4a529584_RATION_DEALERS_DARNNA.jpg"
keywords: []
---

# അവഗണനയ്ക്കെതിരെ; റേഷൻ ഡീലേഴ്സ് സമരത്തിൽ

> **Lead Summary:** **വടകര:** റേഷൻ കടക്കാരോടുള്ള അവഗണനയ്ക്കെതിരെ ധർണ്ണ. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വടകര താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

## Article Content

**വടകര:** റേഷൻ കടക്കാരോടുള്ള അവഗണനയ്ക്കെതിരെ ധർണ്ണ. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വടകര താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

താലൂക്ക് സെക്രട്ടറി കെ പി ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കേരള ബജറ്റിൽ റേഷൻ കടക്കാരോട് കാണിച്ച അവഗണനക്കെതിരെയും,ഈ പോസ് മെഷീൻ തകരാറ് റേഷൻ കടക്കാരുടെ ചുമലിൽ കെട്ടിവെച്ച മന്ത്രിയുടെ നടപടിക്കെതിരെയുമാണ് സമരം സംഘടിപ്പിച്ചത്.

പി മോഹനന്റെ അധ്യക്ഷത വഹിച്ചു. കെ പി ബാബു ഉദ്ഘാടനം ചെയ്തു. കെ.സി ഗംഗാധരൻ ,രവീന്ദ്രൻ ,ശശീന്ദ്രൻ ,ശങ്കരൻ ,റഷീദ്,സത്യൻ, പി പി നാണു, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95111/ration-dealers-strike)