---
title: "ഓപ്പറേഷൻ ആഗ്; വടകരയിൽ പിടിയിലായത് ഏഴു പേർ "
english_title: "Operation Ag; Seven people were arrested in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95195/operation-ag-seven-people-were-arrested-in-vadakara"
published_at: "2023-02-06T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e128d18c45d_vadakara_policestation.jpg"
keywords: []
---

# ഓപ്പറേഷൻ ആഗ്; വടകരയിൽ പിടിയിലായത് ഏഴു പേർ 

> **Lead Summary:** **വടകര:** ഓപ്പറേഷൻ ആഗിലൂടെ പൊലീസ് നടത്തിയ പരിശോധനയിൽ വടകരയിൽ പിടിയിലായത് ഏഴു പേർ. ഒളിവിലായിരുന്ന ഗുണ്ടകളും, ലഹരി കേസ് പ്രതികളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയുമാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

**വടകര:** ഓപ്പറേഷൻ ആഗിലൂടെ പൊലീസ് നടത്തിയ പരിശോധനയിൽ വടകരയിൽ പിടിയിലായത് ഏഴു പേർ. ഒളിവിലായിരുന്ന ഗുണ്ടകളും, ലഹരി കേസ് പ്രതികളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയുമാണ് കസ്റ്റഡിയിലെടുത്തത്.

ഇതിൽ മൂന്നുപേർ പിടികിട്ടാപ്പുള്ളികളാണ്. സംസ്ഥാന വ്യാപകമായാണ് ഓപ്പറേഷൻ ആഗ് പരിശോധന നടത്തിയത്. അടിപിടി, മയക്കുമരുന്ന്, പീഡനം, തുടങ്ങിയ കേസുകളിൽ ആവർത്തന സ്വഭാവമുള്ള കുറ്റവാളികളാണ് പിടിയിലായത്.

ഇവരെ നിരീക്ഷണത്തിൽ വെക്കാനും ആവർത്തന സ്വഭാവമുള്ളവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പിടിയിലായവർക്കെതിരെ കരുതൽ നടപടി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ഇത്തരക്കാർ വീണ്ടും കേസുകളിൽ ഉൾപ്പെട്ടാൽ ജാമ്യം റദ്ദാക്കി അറസ്റ്റ് രേഖപ്പെടുത്തി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. റൂറൽ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നേതൃത്വത്തിലാണ് പേരാമ്പ്ര, നാദാപുരം, താമരശ്ശേരി, വടകര പൊലീസ് ഡിവിഷനുകളിൽ പരിശോധന നടത്തിയത്.

ഇതിൽ സാമൂഹികവിരുദ്ധരായ 102 പേർ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 45 പേർ, വാറണ്ട് പ്രതികളായ 26 പേർ, പിടികിട്ടാപ്പുള്ളികളായ 13 പേർ എന്നിവരാണ് പിടിയിലായത്.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് 15 ഓളം പൊലീസുകാർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയ്ക്ക് ഡിവൈഎസ്പി മാരായ എം സി കുഞ്ഞിമോയിൻ കുട്ടി പേരാമ്പ്ര, ലതീഷ്.വി.വി. നാദാപുരം, ആർ ഹരിപ്രസാദ് വടകര, ടി കെ അഷ്റഫ് താമരശ്ശേരി, നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95195/operation-ag-seven-people-were-arrested-in-vadakara)