---
title: "പ്രതിഷ്ഠാ ദിന മഹോത്സവം; മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 11ന്"
english_title: "Pratishtha Day Festival; Maha Vishnu Temple Mahotsavam on 11"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95200/pratishtha-day-festival-maha-vishnu-temple-mahotsavam-on-11"
published_at: "2023-02-06T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e12b9755406_press_meet.jpg"
keywords: []
---

# പ്രതിഷ്ഠാ ദിന മഹോത്സവം; മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 11ന്

> **Lead Summary:** **വടകര: **അരൂർ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം 11 ന്. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ വടകരയിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**വടകര: **അരൂർ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം 11 ന്. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ വടകരയിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

11ന് കലവറ സംഭരണ യാത്ര നടക്കും. വൈകീട്ട് മഞ്ചാങ്കാട്ടില്‍ കുട്ടിച്ചാത്തന്‍ കാവില്‍ സംഗമിച്ച് വര്‍ണ്ണാഭ ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങും. 6.30ന് ഡോ: പിയൂഷ് നമ്പൂതിരിപ്പാട് ആധ്യാത്മിക പ്രഭാഷണം നടത്തും.

മാധ്യമ പ്രവര്‍ത്തകന്‍ പി കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ വിവിധ മേകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കും. 12 ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ, അക്ഷര ശ്ലോക സദസ്സ്,ചാക്യാര്‍കൂത്ത്,നൃത്ത- നൃത്യങ്ങൾ എന്നിവ നടക്കും.

13ന് അഖണ്ഡ നാമ ജപം,ദീപാരാധന,പ്രസാദ ശുദ്ധി കൃയകള്‍,വാസ്തു ഹോമം,വാസ്തു ബലി,വാസ്തു കലശ പൂജ,അസ്ത്ര കലശ പൂജ,വാസ്തുകലശാഭിഷേകം,വാസ്തു പുണ്യാഹം,ഭഗവതി സേവ,സര്‍പ്പബലി,അത്താഴ പൂജഎന്നിവ നടക്കും.

സമാപന ദിവസമായ 14 ന് പ്രതിഷ്ഠ നടക്കും. വിവിധ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ പ്രസാദഊട്ട്,തിടമ്പു നൃത്തം എന്നിവ നടക്കും. അത്താഴ പൂജയോടെ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ടി കെ രാജന്‍,പി.വിനോദ്, ബാബു.സി.അരൂർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95200/pratishtha-day-festival-maha-vishnu-temple-mahotsavam-on-11)