---
title: "ഹരിതാമൃതം; കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും"
english_title: "green death; Agriculture for food and health"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95206/green-death-agriculture-for-food-and-health"
published_at: "2023-02-06T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e131b3783cf_harithamrutham_pic.jpg"
keywords: []
---

# ഹരിതാമൃതം; കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും

> **Lead Summary:** **വടകര:**'കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും' എന്ന സന്ദേശമുയര്‍ത്തി ഹരിതാമൃതം പരിപാടി . ഫെബ്രുവരി 10 മുതല്‍ 16 വരെ വടകര ടൗണ്‍ഹാളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷത വഹിക്കും.കളരി മര്‍മ്മ ചികിത്സാലയം ഉടമ കെ വി മുഹമ്മദ് ഗുരുക്കളെ ആദരിക്കും.

## Article Content

**വടകര:**'കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും' എന്ന സന്ദേശമുയര്‍ത്തി ഹരിതാമൃതം പരിപാടി . ഫെബ്രുവരി 10 മുതല്‍ 16 വരെ വടകര ടൗണ്‍ഹാളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷത വഹിക്കും.കളരി മര്‍മ്മ ചികിത്സാലയം ഉടമ കെ വി മുഹമ്മദ് ഗുരുക്കളെ ആദരിക്കും.

കൂടാതെ കുട്ടികളുടെ ആരോഗ്യ രക്ഷക്ക് വിഷ രഹിത ഭക്ഷണവും കലര്‍പ്പില്ലാത്ത ചികിത്സയും എന്ന വിഷയത്തില്‍ ഇന്ത്യ തെറാപ്പി ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയരക്ടര്‍ എം എ മാത്യൂസ് വൈദ്യര്‍ പ്രഭാഷണം നടത്തും. ഒപ്പം പരിസ്ഥിതി സെമിനാര്‍ പ്രകൃതി സംരക്ഷണ സമിതി ചെയര്‍മാന്‍ ടി വി രാജന്‍ ഉദ്ഘാടനം ചെയ്യും.

ഹരിതാമൃതം പുരസ്‌കാര ജേതാവ് കെഞ്ചേരി നാരായണന് കെ കെ രമ എം എല്‍എ ഈ വര്‍ഷത്തെ ഹരിതാമൃതം പുരസ്‌കാരം നല്‍കും. 12 ന് മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ ടി പി ചന്ദ്രന്റെ സ്മരണയില്‍ വിദ്യാര്‍ത്ഥി യുവജന സമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

ഗസല്‍,ലഘു സിനിമകള്‍,ഊര്‍വ്വര മണ്ണ് ,ആ കാലം, കുമ്പിളിപ്പം ,മരണം വിലക്ക് വാങ്ങുന്നവര്‍ എന്നിവ അവതരിപ്പിക്കും. 13 ന് 10 മണിക്ക് കെ വി ശിവപ്രസാദ് സ്മരണയില്‍ കര്‍ഷക സെമിനാര്‍ നടക്കും.14 ന് ഹരിതാമൃതം സ്ഥാപക ചെയര്‍മാന്‍ ഡോ: സി പി ശിവദാസ് സ്മരണയില്‍ സംസ്‌കാരിക സമ്മേളനം കടത്തനാട്ട് നാരായണന്‍ ഉദ്ഘാടനം ചെയ്യും.

16ന് സഹകരണ സെമിനാര്‍, ഉച്ചയ്ക്ക് 2 മണിക്ക് നാട്ടു കര്‍ഷകരുടെ നാട്ടു വര്‍ത്തമാനങ്ങള്‍ എന്ന പരിപാടിയും നടക്കും. കൃഷി അസി: ഡയരക്ടര്‍ സി വി ശുഭ ഉദ്ഘാടനം ചെയ്യും. സമാപനം കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. അവാർഡ് ജേതാവ് മാതൃഭൂമി ലേഖകന്‍ പി ലിജീഷിനെ അമുമോദിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95206/green-death-agriculture-for-food-and-health)