---
title: "രോഗനിർണയ ക്യാമ്പ്; മാതൃകയായി ശാഖാ മുസ്ലിം ലീഗ് "
english_title: "A lifestyle disease diagnosis camp was conducted under the leadership of Chorod Gate Branch Muslim League Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95213/a-lifestyle-disease-diagnosis-camp-was-conducted-under-the-leadership-of-chorod-gate-branch-muslim-league-committee"
published_at: "2023-02-06T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e13770b7dd7_muslim_league_camp_chorod.jpg"
keywords: []
---

# രോഗനിർണയ ക്യാമ്പ്; മാതൃകയായി ശാഖാ മുസ്ലിം ലീഗ് 

> **Lead Summary:** **ചോറോട്: **ചോറോട് ഗേറ്റ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. ചോറോട് റെയിൽവേ ഗേറ്റ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും, പയ്യോളി സൂപ്പർ ലാബിന്റെയും സംയുക്ത സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

## Article Content

**ചോറോട്: **ചോറോട് ഗേറ്റ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. ചോറോട് റെയിൽവേ ഗേറ്റ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും, പയ്യോളി സൂപ്പർ ലാബിന്റെയും സംയുക്ത സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ചോറോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി. ഇസ്മായിൽ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി സുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ കെ റിനീഷ്, ചോറോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി സി ഇഖ്ബാൽ, എം ടി അബ്ദുൽസലാം, സിപി മുഹമ്മദ് ഹാജി, ഷമീർ സൂപ്പർ ലാബ്, എം ടി നാസർ, സി കെ നാസർ, പി അഷ്റഫ്, ടി കെ അഷ്റഫ്, ആർ എം മുസ്തഫ താഴത്ത്, ഹംസ മാടത്ത്, സാജിദ്, എം ടി സുബൈർ, ലിയാഖത്ത് ഹാജി,അഫ്നാസ്, പി ആദിൽ വയലിൽ സംസാരിച്ചു.

ഫവാസ് എൻ കെ സ്വാഗതവും, ഷാനിദ് എൻ.പി നന്ദിയും പറഞ്ഞു. പരിപാടിയിൽ നിരവധി പേർ ജീവിതശൈലി രോഗനിർണ ക്യാമ്പിനായി എത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95213/a-lifestyle-disease-diagnosis-camp-was-conducted-under-the-leadership-of-chorod-gate-branch-muslim-league-committee)