---
title: "ചക്രസ്തംഭന സമരത്തില്‍  കുടുങ്ങി കെ മുരളീധരന്‍ എം പിയും"
english_title: "K Muraleedharan MP also caught up in the wheel jam strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9522/k-muraleedharan-mp-also-caught-up-in-the-wheel-jam-strike"
published_at: "2021-11-08T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188fbdb6deb0_k muraleedran mp.jpg"
keywords: []
---

# ചക്രസ്തംഭന സമരത്തില്‍  കുടുങ്ങി കെ മുരളീധരന്‍ എം പിയും

> **Lead Summary:** വടകര : സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തില്‍ കുടുങ്ങി മുന്‍ കെപിസിസി പ്രസിഡന്റും വടകര എം പിയുമായ കെ മുരളീധരന്‍. സമരത്തിന്റെ ഉദ്ഘാടകനെത്തിയത് പരിപാടി കഴിഞ്ഞ ശേഷം. കെ. മുരളീധരന്‍ എംപിയാണ് ഉദ്ഘാടകനെങ്കിലും അദ്ദേഹമെത്തിയപ്പോള്‍ സമയം 11.25 ആയി. അപ്പോഴേക്കും സമരം അവസാനിച്ച് വാഹനങ്ങള്‍ ഓടിത്തുടങ്ങിയിരുന്നു.

## Article Content

വടകര : സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തില്‍ കുടുങ്ങി മുന്‍ കെപിസിസി പ്രസിഡന്റും വടകര എം പിയുമായ കെ മുരളീധരന്‍. സമരത്തിന്റെ ഉദ്ഘാടകനെത്തിയത് പരിപാടി കഴിഞ്ഞ ശേഷം. കെ. മുരളീധരന്‍ എംപിയാണ് ഉദ്ഘാടകനെങ്കിലും അദ്ദേഹമെത്തിയപ്പോള്‍ സമയം 11.25 ആയി. അപ്പോഴേക്കും സമരം അവസാനിച്ച് വാഹനങ്ങള്‍ ഓടിത്തുടങ്ങിയിരുന്നു.

മുരളീധരന്‍ പുറപ്പെട്ടെന്നും ഇപ്പോഴെത്തുമെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉച്ചഭാഷിണിയിലൂടെ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. മുരളീധരന്‍ വൈകിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മുറുപ്പ് മുറുപ്പ് തുടങ്ങിയിരുന്നു. ജവഹര്‍ നഗര്‍ കോളനിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മുരളീധരന്‍ ഗതാഗത കുരുക്കില്‍ അകപ്പെട്ടതാണ് വൈകാന്‍ കാരണമെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു.

വാഹനങ്ങള്‍ ഓടിത്തുടങ്ങിയ ശേഷം പിന്നെ പത്ത് മിനിറ്റ് കഴിഞ്ഞെത്തിയ മുരളീധരനും ചക്രസ്തംഭനത്തില്‍ അകപ്പെട്ടാണ് വൈകിയതെന്ന് പറഞ്ഞ് ഉദ്ഘാടന പ്രസംഗത്തിലേക്ക് കടന്നു.

ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം അവസാനിച്ചു. 11 മണിക്ക് ആരംഭിച്ച സമരം 15 മിനിറ്റ് നീണ്ടുനിന്നു. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം. നേരത്തെ നിശ്ചയിച്ചിട്ടുള്ള സമര കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9522/k-muraleedharan-mp-also-caught-up-in-the-wheel-jam-strike)