---
title: "പൊലീസുകാരന് കുത്തേറ്റു;  ഏറാമലയിൽ പൊലീസുകാരെ അക്രമിച്ചത് ചീട്ട് കളി സംഘം "
english_title: "A policeman was stabbed in Vadakara Eramala."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95231/a-policeman-was-stabbed-in-vadakara-eramala-new"
published_at: "2023-02-07T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1a23886ffc_police.jpg"
keywords: []
---

# പൊലീസുകാരന് കുത്തേറ്റു;  ഏറാമലയിൽ പൊലീസുകാരെ അക്രമിച്ചത് ചീട്ട് കളി സംഘം 

> **Lead Summary:** **വടകര: **വടകര ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

## Article Content

**വടകര: **വടകര ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95231/a-policeman-was-stabbed-in-vadakara-eramala-new)