---
title: "കെഎസ്ആര്‍ടിസി സമരം തീര്‍ന്നു നാളെ മുതല്‍ സ്വകാര്യ ബസ് സമരം"
english_title: "The KSRTC strike is over Private bus strike from tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9533/the-ksrtc-strike-is-over-private-bus-strike-from-tomorrow"
published_at: "2021-11-08T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61890fdd38bff_ksrtc bus.jpg"
keywords: []
---

# കെഎസ്ആര്‍ടിസി സമരം തീര്‍ന്നു നാളെ മുതല്‍ സ്വകാര്യ ബസ് സമരം

> **Lead Summary:** **വടകര:** ശബള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം നീണ്ട് നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചതോടെ നാളെ മുതല്‍ സ്വകാര്യ ബസ്സുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും.

## Article Content

**വടകര:** ശബള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം നീണ്ട് നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചതോടെ നാളെ മുതല്‍ സ്വകാര്യ ബസ്സുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും.

അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നു. സ്വകാര്യ ബസ്സുകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി ചര്‍ച്ച നടത്തും.

കോട്ടയം ഗസ്റ്റ് ഹൗസില്‍ രാത്രി 10 നാണ് ചര്‍ച്ച നടത്തുക. 

മിനിമം ചാര്‍ജ്ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയായി വര്‍ദ്ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 1 രൂപയായി വര്‍ദ്ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9533/the-ksrtc-strike-is-over-private-bus-strike-from-tomorrow)