---
title: "പഴകിയ ഭക്ഷണം; പേര് വെളിപ്പെടുത്താത്തത് വെല്ലുവിളി "
english_title: "The challenge is that the names of the establishments are not disclosed in cases of seizure of stale food items"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95413/the-challenge-is-that-the-names-of-the-establishments-are-not-disclosed-in-cases-of-seizure-of-stale-food-items"
published_at: "2023-02-07T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25d99e09fa_VADAKARA_CORPARATION_FOOD_INSPECTION.jpg"
keywords: []
---

# പഴകിയ ഭക്ഷണം; പേര് വെളിപ്പെടുത്താത്തത് വെല്ലുവിളി 

> **Lead Summary:** **വടകര: **പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താത്തത് വെല്ലുവിളിയെന്ന് യുഡിഎഫ്. നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താതെ ഒളിച്ചുകളി നടത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വടകര നഗരസഭ യുഡിഎഫ് കൗൺസിൽ പാർട്ടി കുറ്റപ്പെടുത്തി.

## Article Content

**വടകര: **പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താത്തത് വെല്ലുവിളിയെന്ന് യുഡിഎഫ്. നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താതെ ഒളിച്ചുകളി നടത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വടകര നഗരസഭ യുഡിഎഫ് കൗൺസിൽ പാർട്ടി കുറ്റപ്പെടുത്തി.

സാധാരണ ആരോഗ്യ വിഭാഗം പരിശോധന നടത്തുമ്പോൾ പഴകിയതും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതുമായ സ്ഥാപനങ്ങളുടെ പേരും പരിശോധനയിൽ കണ്ടെത്തിയ സാധനങ്ങളുടെ വിശദാംശങ്ങളും പത്രമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്താറുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ മുൻസിപ്പൽ ആരോഗ്യ വിഭാഗം ഒളിച്ചുകളി നടത്തുന്നത് ആരെ വെള്ളപൂശാൻ ആണെന്നുള്ളത് വടകരയിലെ പ്രബുദ്ധ ജനതയ്ക്കറിയാം.

നഗരസഭ ഭരണപക്ഷവും ആരോഗ്യവിഭാഗവും ഹെൽത്ത് സൂപ്രണ്ടും വടകരയിലെ പൊതുജനാരോഗ്യത്തെ കുറിച്ച് നടത്തുന്ന പ്രസ്താവനങ്ങളും മറ്റും ജല്പനങ്ങൾ മാത്രമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തിറങ്ങും.

കൗൺസിൽ പാർട്ടി നേതാക്കളായ വി കെ അസീസ്, എ. പ്രേമകുമാരി, പി വി ഹാഷിം, സി വി പ്രദീശൻ, പി കെ സി അഫ്സൽ പറഞ്ഞു. യോഗത്തിൽ പി വി നിസാബി, റീജ പറമ്പത്ത്, പി റൈഹാനത്ത്, പി രജനി, അജിത ചീരാംവീട്ടിൽ, കെ പി ഷാഹിമ, കെ കെ ഫാസിദ, ടി റെജീന, സത്യഭാമ, ഫൗസിയ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95413/the-challenge-is-that-the-names-of-the-establishments-are-not-disclosed-in-cases-of-seizure-of-stale-food-items)