---
title: "എസ്.വൈ.എസ്. ഓഫീസ്; വാർഷികാഘോഷവും ക്ലാസും "
english_title: "Religious studies class organized by SYS Orkattery branch committee continues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95415/religious-studies-class-organized-by-sys-orkattery-branch-committee-continues"
published_at: "2023-02-07T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25eedf3459_SYS.jpg"
keywords: []
---

# എസ്.വൈ.എസ്. ഓഫീസ്; വാർഷികാഘോഷവും ക്ലാസും 

> **Lead Summary:** **ഓർക്കാട്ടേരി: ** എസ് വൈ എസ് ഓർക്കാട്ടേരി ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപഠന ക്ലാസ് തുടരുന്നു. എസ് വൈ എസ് നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് മതപഠന ക്ലാസും, ദിക്ർ ദുആ സമ്മേളനവും നടക്കുന്നത്.

## Article Content

**ഓർക്കാട്ടേരി: ** എസ് വൈ എസ് ഓർക്കാട്ടേരി ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപഠന ക്ലാസ് തുടരുന്നു. എസ് വൈ എസ് നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് മതപഠന ക്ലാസും, ദിക്ർ ദുആ സമ്മേളനവും നടക്കുന്നത്.

എസ്.വൈ.എസ് ഓർക്കാട്ടേരി ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന മത പഠന ക്ലാസ്സ് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഉസ്താദ് പടിഞ്ഞാറത്തറ ഉൽഘാടനം ചെയ്തു.കോട്ടയിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

അസ്‌ലം അസ്ഹരി പൊയ്തുംകടവ് ' കുടുംബജീവിതം ഇസ്ലാമിൽ' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. എസ് വൈ എസ് വടകര മണ്ഡലം സെക്രട്ടറി ഷുഹൈബ് കുന്നത്ത്,ഓർക്കാട്ടേരി മുദരിസ് ഷാഹുൽ ഹമീദ് ബാഖവി കീഴ്ശ്ശേരി, അബ്ദുറിമാൻ വാഫി ഉസ്താദ്, സുലൈമാൻ കെ.ഇ സംസാരിച്ചു.

ഇന്നലെ മുതലായിരുന്നു പരിപാടികൾ ആരംഭിച്ചത്. ഫെബ്രുവരി 10 വരെയാണ് പരിപാടികൾ. ഓർക്കാട്ടേരി ഒലിവ് കോളേജ് ക്യാമ്പസിൽ വെച്ചാണ് എല്ലാദിവസവും പരിപാടി നടക്കുന്നത്.

ഇന്ന് രാത്രി 7 മണിക്ക് തുടങ്ങുന്ന പരിപാടിയിൽ മുസ്തഫ അഷ്റഫി കക്കുപ്പടിയാണ് ക്ലാസ് എടുക്കുന്നത്. 'അഹ്ലുസ്സുന്നത്തി വൽ ജമാഅ' എന്ന വിഷയത്തെ കുറിച്ചാണ് ക്ലാസ്. നാളെ രാത്രി 7 മണിക്ക് ഷിയാസ് അലി വാഫി വടക്കാഞ്ചേരി യാണ് ക്ലാസ് എടുക്കുന്നത്.

മരണവും മരണാനന്തര ജീവിതവും എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസ്സ്. വ്യാഴാഴ്ച ആബിദ് ഹുദവി തച്ചണ്ണ വഴി തെറ്റുന്ന യുവത എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സെടുക്കും.

അവസാന ദിനമായ വെള്ളിയാഴ്ച ഓർക്കാട്ടേരി മുദരിസ് ഷാഹുൽഹമീദ് ബാഖവി കീഴ്ശേരിയുടെ അനുഗ്രഹ പ്രഭാഷണവും, ശൈഖുനാ ഉമർ ഉസ്താദ് കിഴിശ്ശേരിയുടെ ദിക്റ് ദുആ സമ്മേളനവും ഉണ്ടാകും. പരിപാടിയിലേക്ക് വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95415/religious-studies-class-organized-by-sys-orkattery-branch-committee-continues)