---
title: "ജീവതാളം; രോഗനിർണ്ണയ ക്യാമ്പ് നടത്തി "
english_title: " diagnostic camp was conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95420/diagnostic-camp-was-conducted"
published_at: "2023-02-07T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e261c764338_JEEVATHALAM_CAMP.jpg"
keywords: []
---

# ജീവതാളം; രോഗനിർണ്ണയ ക്യാമ്പ് നടത്തി 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **സാമൂഹ്യ ധിഷ്ഠിത ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജീവതാളം ആരോഗ്യ പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വിലങ്ങിൽ ഭാഗം ക്ലസ്റ്റർ തല പരിപാടി പുതിയോട്ടിൽ പരിസരത്ത് വെച്ച് നടത്തി.

## Article Content

**ചോറോട് ഈസ്റ്റ്: **സാമൂഹ്യ ധിഷ്ഠിത ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജീവതാളം ആരോഗ്യ പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വിലങ്ങിൽ ഭാഗം ക്ലസ്റ്റർ തല പരിപാടി പുതിയോട്ടിൽ പരിസരത്ത് വെച്ച് നടത്തി.

പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.തുളസി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

ഹെൽത് ഇൻസ്പെക്ടർ ഏ ശിവദാസൻ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ എം.കെ.അബ്ദുൾ ഹമീദ്, ആശ വർക്കർ പി.കെ.ശൈലജ, ശാരദ സിസ്റ്റർ ,ഹെൽത്ത് സ്റ്റുഡൻസ് എന്നിവർ നേതൃത്വം നൽകി.നൂറ് വീടുകളിൽ നിന്നും എൺപതോളം പേരെ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95420/diagnostic-camp-was-conducted)