---
title: "ഉടൻ നിയമിക്കുക; കുടുംബ കോടതിയിൽ ജഡ്ജിയെ നിയമിക്കുക :എസ്.ഡി.പി.ഐ. "
english_title: "Appointment of Judge in Family Court SDPI demanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95422/appointment-of-judge-in-family-court-sdpi-demanded"
published_at: "2023-02-07T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e26379c11a1_FAMILY_COURT_,SDPI.jpg"
keywords: []
---

# ഉടൻ നിയമിക്കുക; കുടുംബ കോടതിയിൽ ജഡ്ജിയെ നിയമിക്കുക :എസ്.ഡി.പി.ഐ. 

> **Lead Summary:** **വടകര:** വടകര കുടുംബ കോടതിയിൽ ഉടൻ ജഡ്ജിയെ നിയമിക്കണമെന്ന് എസ്ഡിപിഐ.വടകര കുടുംബ കോടതിയിൽ ജഡ്ജിയില്ലാത്തതിന്റെ പേരിൽ രണ്ടായിരത്തോളം കേസുകൾ കെട്ടിക്കിടക്കുകയാണെന്നും ഇത് പരിഹരിക്കാൻ കുടുംബ കോടതിയിൽ ഉടൻ ജഡ്ജിയെ നിയമിക്കണമെന്നും എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര:** വടകര കുടുംബ കോടതിയിൽ ഉടൻ ജഡ്ജിയെ നിയമിക്കണമെന്ന് എസ്ഡിപിഐ.വടകര കുടുംബ കോടതിയിൽ ജഡ്ജിയില്ലാത്തതിന്റെ പേരിൽ രണ്ടായിരത്തോളം കേസുകൾ കെട്ടിക്കിടക്കുകയാണെന്നും ഇത് പരിഹരിക്കാൻ കുടുംബ കോടതിയിൽ ഉടൻ ജഡ്ജിയെ നിയമിക്കണമെന്നും എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ സ്ഥലം മാറിയതായിരുന്നു കുടുംബ കോടതിയിലെ ജഡ്ജി. വടകര, കൊയിലാണ്ടി താലൂക്കുകളിലെ വിവാഹ മോചനം, കുട്ടിച്ചെലവ്‌, ജീവനാംശം,തുടങ്ങിയ കേസുകളാണ് കുടുംബകോടതിയിൽ കെട്ടിക്കിടക്കുന്നത്. ഇത് കാരണം നിരവധി കുടുംബങ്ങളാണ് പ്രയാസമനുഭവിക്കുന്നത്.

മുൻസിഫ് കോടതിയിലും നിലവിൽ ജഡ്ജിയില്ലാത്തതിന്റെ പേരിൽ മജിസ്‌ട്രേട്ട് ജഡ്ജിയാണ് ആഴ്ചയിൽ രണ്ട് ദിവസം മുൻസിഫ് കോടതിയിൽ ഹാജരാകുന്നത്.ഇത് കാരണം മജിസ്‌ട്രേറ്റ് കോടതിയിലും കേസുകൾ കെട്ടിക്കിടക്കുകയാണ്. വടകരയിലെ ജഡ്ജിമാരുടെ നിയമനത്തിൽ അധികാരികൾ ഉടൻ പരിഹാരം കാണണമെന്ന് എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട്‌ ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. കെ വി പി ഷാജഹാൻ ,ബഷീർ കെ കെ, അസീസ് വെള്ളോളി, റൗഫ് ചോറോട്, അർഷിന സലാം,ഗഫൂർ പുതുപ്പണം, സിദ്ധീഖ് പുത്തൂർ,സബാദ് അഴിയൂർ,ഉനൈസ് ഒഞ്ചിയം,സമദ് മാക്കൂൽ, സൈനുദ്ധീൻ എ കെ, ഷബീർ നാദാപുരം റോഡ്,നവാസ് വരിക്കോളി , നൈസ നസീർ, ഫെബിന ഷാജഹാൻ,ജലീൽ കാർത്തികപ്പള്ളി, ആസിഫ് ചോറോട്, ശറഫുദ്ധീൻ വടകര, യാസർ പൂഴിത്തല,റസീന ഷക്കീർ,ഗഫൂർ ഹാജി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95422/appointment-of-judge-in-family-court-sdpi-demanded)