---
title: "നവ കേരളത്തിനായി; വടകരയിൽ വികസന സെമിനാർ "
english_title: "A development seminar was organized at Vadakara for New Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95424/a-development-seminar-was-organized-at-vadakara-for-new-kerala"
published_at: "2023-02-07T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e264fd8d7a5_vikasana_seminar.jpg"
keywords: []
---

# നവ കേരളത്തിനായി; വടകരയിൽ വികസന സെമിനാർ 

> **Lead Summary:** **വടകര: **നവ കേരളത്തിനായി വടകരയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയുടെ ഭാഗമായാണ് നവ കേരള ജനകീയാസൂത്രണം വികസന സെമിനാർ.

## Article Content

**വടകര: **നവ കേരളത്തിനായി വടകരയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയുടെ ഭാഗമായാണ് നവ കേരള ജനകീയാസൂത്രണം വികസന സെമിനാർ.

പരിപാടി വടകര ടൗൺ ഹാളിൽ വച്ച് നടന്നു. വിവിധ മേഖലയിലെ വികസനത്തെക്കുറിച്ച് സെമിനാറിൽ ചർച്ചയായി. കാർഷിക,വിദ്യാഭ്യാസ, ആരോഗ്യ,പാർപ്പിട മേഖലയ്ക്ക് പ്രാധാന്യം നൽകികുക.

ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുക. പശ്ചാത്തല മേഖലയ്ക്കും ഊർജ്ജ മേഖലയ്ക്കും കുടിവെള്ളത്തിനും പ്രാധാന്യം കൊടുക്കുക. കായിക മേഖലയ്ക്കും, ടൂറിസത്തിനും സാംസ്കാരിക പ്രവർത്തനത്തിനും മുൻഗണന നൽകുക.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മൂല്യച്യുതി ഒട്ടും നഷ്ടപ്പെടാതെ കാൽ നൂറ്റാണ്ട് പിന്നിട്ടതിനുശേഷം പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം പദ്ധതി പ്രകാരം നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ ഏതൊക്കെ എന്ന് ആസൂത്രണം ചെയ്യാൻ ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വികസന സെമിനാർ നടന്നു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ മുഖവുരഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ കെ.കെ.വനജ അധ്യക്ഷത വഹിച്ചു. വികസന സെമിനാറിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു നിർവഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയി, എം ബിജു, സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർമാരായ.ടി കെ പ്രഭാകരൻ, .വി കെ അസീസ് മാസ്റ്റർ, പി.കെ.സിന്ധു, സി കെ കരീം, അബ്ദുൽ ഹക്കീം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പി ഭാസ്കരൻ, നഗരസഭാ സെക്രട്ടറി എം കെ ഹരിഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95424/a-development-seminar-was-organized-at-vadakara-for-new-kerala)