---
title: "ഇരുപതിലേക്ക്; മമ്മു ഹാജിയുടെ സ്മരണയിൽ ഹിഫ്ള് കോളേജ്"
english_title: "Onchiyam  Nusratul Islam Hifl College on its 20th anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95429/onchiyam-nusratul-islam-hifl-college-on-its-20th-anniversary"
published_at: "2023-02-07T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2682f0eb69_mammu_haji_hifl_collage_vadakara.jpg"
keywords: []
---

# ഇരുപതിലേക്ക്; മമ്മു ഹാജിയുടെ സ്മരണയിൽ ഹിഫ്ള് കോളേജ്

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയം നുസ്റത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ് ഇരുപതാം വാർഷികത്തിലേക്ക്. 20 വർഷങ്ങൾക്ക് മുമ്പ് ഒഞ്ചിയത്തിന്റെ ദീക്ഷണാ ശാലിയായ മർഹൂം മമ്മു ഹാജി തുടക്കം കുറിച്ചതാണ് ഹിഫ്ള് കോളേജ്.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയം നുസ്റത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ് ഇരുപതാം വാർഷികത്തിലേക്ക്. 20 വർഷങ്ങൾക്ക് മുമ്പ് ഒഞ്ചിയത്തിന്റെ ദീക്ഷണാ ശാലിയായ മർഹൂം മമ്മു ഹാജി തുടക്കം കുറിച്ചതാണ് ഹിഫ്ള് കോളേജ്.

ഒഞ്ചിയം പോലൊരു പ്രദേശത്ത് ഇത്തരത്തിലുള്ള ഒരു ഖുർആൻ മനഃപാഠ കേന്ദ്രം വിജയിക്കുമോ എന്ന് പലരും ആശ്ചര്യപ്പെട്ടു. പക്ഷേ വർഷങ്ങൾ കഴിയുന്തോറും ദൂര ദിക്കുകളിൽ നിന്ന് പോലും പഠിക്കുവാനായി നിരവധി വിദ്യാർത്ഥികളാണ് എത്തുന്നത്.

മമ്മു ഹാജിയുടെ വിയോഗം ഒഞ്ചിയത്തെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. തുടക്കം മുതൽ വിയോഗം വരെ ഹിഫ്ള് കോളേജിന്റെ കാര്യത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.

പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് വേണ്ട പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ജീവിത ചെലവുകൾ, ഉൾപ്പെടെ മമ്മു ഹാജിയായിരുന്നു വഹിക്കാറ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും അകമഴിഞ്ഞു സഹായിക്കുന്ന മമ്മു ഹാജി ഒരു വലിയ ധർമ്മിഷ്ഠൻ കൂടിയാണ്.

അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലുള്ള ഇരുപതാം വാർഷികാഘോഷം കനത്ത ദുഃഖമാണ് മഹല്ല് കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം. ഫെബ്രുവരി 9ന് വ്യാഴാഴ്ചയാണ് ഇരുപതാം വാർഷികവും ഖത്മുൽ ഖുർആൻ ദുആയും നടക്കുക.

രാവിലെ 9:30 ന് പ്രത്യേകം തയ്യാറാക്കിയ മർഹൂം മമ്മു ഹാജി നഗറിലാണ് പരിപാടി. ബീഹാറിൽ നിന്നുള്ള ഉസ്താദ് അൽ ഹാഫിള് ഐനുൽ ഹഖ് ഇർഫാനി, എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ നന്തി, സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി, ഒഞ്ചിയം ഖാസി എം കുഞ്ഞബ്ദുള്ള മൗലവി, മുഹമ്മദ് സ്വാലിഹ് അൻവരി ചേകന്നൂർ, ഡോ: അൽ ഹാഫിസ് മാഹിൻ അഹ്മദ് റബ്ബാനി പങ്കെടുക്കും.

പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഒഞ്ചിയം മഹല്ല് കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95429/onchiyam-nusratul-islam-hifl-college-on-its-20th-anniversary)