---
title: "എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ;അഭിമുഖം  10 മുതല്‍"
english_title: " LP School Teacher; Interview  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9543/lp-school-teacher-interview"
published_at: "2021-11-08T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61891a05120b4_psc -teacher photo.jpg"
keywords: []
---

# എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ;അഭിമുഖം  10 മുതല്‍

> **Lead Summary:** വടകര: കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ കാറ്റഗറി നം. 516/2019, മലയാളം മീഡിയം തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ 435 പേര്‍ക്കായുളള ആദ്യഘട്ട അഭിമുഖം നവംബര്‍ 10,11,12,17,18,19,24,25,26 തീയതികളില്‍ രാവിലെ 9.30 മുതല്‍ കോഴിക്കോട് മേഖലാ/ജില്ലാ പി എസ് സി ഓഫീസുകളില്‍ നടത്തും.

## Article Content

വടകര: കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ കാറ്റഗറി നം. 516/2019, മലയാളം മീഡിയം തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ 435 പേര്‍ക്കായുളള ആദ്യഘട്ട അഭിമുഖം നവംബര്‍ 10,11,12,17,18,19,24,25,26 തീയതികളില്‍ രാവിലെ 9.30 മുതല്‍ കോഴിക്കോട് മേഖലാ/ജില്ലാ പി എസ് സി ഓഫീസുകളില്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുളളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371971.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9543/lp-school-teacher-interview)