---
title: "അഖില കേരള നൃത്ത സംഗീത നാടകോത്സവം അയനിക്കാട്"
english_title: "All Kerala Dance Music Drama Festival Ayanikad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9546/all-kerala-dance-music-drama-festival-ayanikad"
published_at: "2021-11-08T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61892716ec6dd_ayanikkadu feset .jpg"
keywords: []
---

# അഖില കേരള നൃത്ത സംഗീത നാടകോത്സവം അയനിക്കാട്

> **Lead Summary:** **പയ്യോളി: **അയനിക്കാട് നര്‍ത്തന കലാലയത്തിന്റെ മുപ്പത്തെട്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച് അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് തളര്‍ന്നു പോയ നാടക കലാകരന്മാര്‍ക്ക് ഒരു കൈത്താങ്ങാവുക, അവര്‍ക്ക് വേദികള്‍ കണ്ടെത്തി കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.

## Article Content

**പയ്യോളി: **അയനിക്കാട് നര്‍ത്തന കലാലയത്തിന്റെ മുപ്പത്തെട്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച് അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് തളര്‍ന്നു പോയ നാടക കലാകരന്മാര്‍ക്ക് ഒരു കൈത്താങ്ങാവുക, അവര്‍ക്ക് വേദികള്‍ കണ്ടെത്തി കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കുന്ന നാടകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ ഉദ്ഘാടനം പയ്യോളി പോലീസ് സി ഐ കെ സി സുഭാഷ് ബാബു നിര്‍വഹിച്ചു. നഗരസഭാംഗം കെ .സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കബീര്‍ ഉസ്താദ്, ജഗത് ജ്യോതി പ്രകാശം സിദ്ധാശ്രമം അയനിക്കാട്, എം ടി നിഷാദ് എന്നിവര്‍ ആദ്യ ഫണ്ട് നല്‍കി.

നഗരസഭാംഗങ്ങളായ ചെറിയാവി സുരേഷ് ബാബു, നിഷാ ഗിരീഷ് സംഘടനാ നേതാക്കളായ വി കേളപ്പന്‍, എം.ടി നാണു മാസ്റ്റര്‍, കബീര്‍ ഉസ്താദ്, ജഗത് ജ്യോതി പ്രകാശം സിദ്ധാശ്രമം അയനിക്കാട്,എം ടി നിഷാദ്, വി .പി നാണു മാസ്റ്റര്‍, കെ.എന്‍ രത്‌നാകരന്‍, കെ.ടി കേളപ്പന്‍, അഷറഫ് പുഴക്കര, എം.ടി അബ്ദുള്ള, വി.രാജീവ് രാജഗീതം, റഷീദ് പാലേരി, കെ.ടി രാജീവന്‍, പി.ടി.വി രാജീവന്‍, പ്രകാശ് പയ്യോളി, രാജന്‍ കൊളാവിപ്പാലം, എം വി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികളായി രാജന്‍ കൊളാവിപ്പാലം (ചെയര്‍മാന്‍), കെ ടി രാജീവന്‍ (ജന. കണ്‍വീനര്‍), പി ടി വി രാജീവന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9546/all-kerala-dance-music-drama-festival-ayanikad)