---
title: "ഉയരങ്ങളിലേക്ക്; യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടി ഫർസീന"
english_title: "Farzeena excelled in university exams"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95543/farzeena-excelled-in-university-exams"
published_at: "2023-02-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e33942d3ea2_farseena_msc_rank.jpg"
keywords: []
---

# ഉയരങ്ങളിലേക്ക്; യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടി ഫർസീന

> **Lead Summary:** **ഏറാമല: **സെൻട്രൽ യൂണിവേഴ്സിറ്റി എം.എസ്.സി.പരീക്ഷയിൻ മികച്ച വിജയം നേടി വിദ്യാർഥിനി. ഏറാമല ഗ്രാമപഞ്ചായത്തിലെ ഫർസീന പി.ടി.കെയാണ് കേന്ദ്ര സർവകലാശാലയിൽ നിന്നും മികച്ച വിജയം നേടിയത്.

## Article Content

**ഏറാമല: **സെൻട്രൽ യൂണിവേഴ്സിറ്റി എം.എസ്.സി.പരീക്ഷയിൻ മികച്ച വിജയം നേടി വിദ്യാർഥിനി. ഏറാമല ഗ്രാമപഞ്ചായത്തിലെ ഫർസീന പി.ടി.കെയാണ് കേന്ദ്ര സർവകലാശാലയിൽ നിന്നും മികച്ച വിജയം നേടിയത്.

മികച്ച വിജയം നേടി ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായ ഫർസീനയെ ഏറാമല പഞ്ചായത്ത് എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി (ഓർക്കാട്ടേരി വെസ്റ്റ് ) അനുമോദിച്ചു.

ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി.പി.ജാഫർ ഉപഹാരം നൽകിയാണ് അനുമോദിച്ചത്. പി.കെ.ജമാൽ, ഹമീദ് പോതിമഠത്തിൽ, എം. ആർ. അബ്ദുള്ള, ഉമ്മർ ചെറുവാട്ട്, കാസിം അരയാക്കൂൽ, നാസർ എരഞ്ഞോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95543/farzeena-excelled-in-university-exams)