---
title: "ഓർമ്മച്ചെപ്പ്; സ്വാഗതസംഘം രൂപീകരിച്ചു "
english_title: "A welcome committee was formed in Azhiyoor Govt. Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95548/a-welcome-committee-was-formed-in-azhiyoor-govt-higher-secondary-school"
published_at: "2023-02-08T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e33c1f09227_azhiyoor_school.jpg"
keywords: []
---

# ഓർമ്മച്ചെപ്പ്; സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** **അഴിയൂർ:** 'ഓർമ്മച്ചെപ്പി'നായി സ്വാഗതസംഘം രൂപീകരിച്ചു. ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പരിപാടിയുടെ സ്വാഗത സംഘം കമ്മറ്റി രൂപീകരണമാണ് നടന്നത്.

## Article Content

**അഴിയൂർ:** 'ഓർമ്മച്ചെപ്പി'നായി സ്വാഗതസംഘം രൂപീകരിച്ചു. ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പരിപാടിയുടെ സ്വാഗത സംഘം കമ്മറ്റി രൂപീകരണമാണ് നടന്നത്.

26.2.2023 ഞാറാഴ്ച അഴിയൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുന്നത്. പരിപാടി പൂർവ്വ വിദ്യാർത്ഥി പ്രൊഫ. ഇസ്മയിൽ എരിക്കിൽ ഉദ്ഘാടനം ചെയ്യും.

ടി ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. അധ്യാപകരെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി കാസിം നെല്ലോളി (ചെയർമാൻ), പി.എം. അശോകൻ , നവാസ് നെല്ലോളി, പാമ്പള്ളി ബാലകൃഷ്ണൻ(വൈസ് ചെയർമാൻമാർ), എ.വിജയരാഘവൻ (ജനറൽ കൺവീനർ), സാലിം പുനത്തിൽ, ഹുമൈദ എസ്.പി, മുബാസ്, കല്ലേരി (കൺവീനർമാർ), വി.പി.സുരേന്ദ്രൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സംഗമത്തിൽ പങ്കെടുക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ 22-2-23ന് മുമ്പ് പേര്, കലാപരിപാടികൾ എന്നിവ താഴെ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കാസിം നെല്ലോളി- 9847296930

വിജയരാഘവൻ മാസ്റ്റർ- 9847751097

സുരേന്ദ്രൻ മാസ്റ്റർ- 9895154436

പി എം അശോകൻ- 9447843330

നവാസ് നെല്ലോളി- 9895039380

സാലിം പുനത്തിൽ- 9947171711

മുബാസ് കല്ലേരി- 9847572357

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95548/a-welcome-committee-was-formed-in-azhiyoor-govt-higher-secondary-school)