---
title: "'വടകര വരദ'; കടത്തനാടൻ കലാ പാരമ്പര്യത്തിന്റെ പ്രതീകം "
english_title: "Navbhaana Kala Samiti & Granthalaya Kannankuzhi's Snehadaram-23 concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95551/navbhaana-kala-samiti-granthalaya-kannankuzhis-snehadaram-23-concluded"
published_at: "2023-02-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e33ed278109_SNEHADARAM_NAVABHAVANA.jpg"
keywords: []
---

# 'വടകര വരദ'; കടത്തനാടൻ കലാ പാരമ്പര്യത്തിന്റെ പ്രതീകം 

> **Lead Summary:** **വടകര: **നവഭാവന കലാസമിതി & ഗ്രന്ഥാലയം കണ്ണങ്കുഴിയുടെ സ്നേഹാദരം-23 സമാപിച്ചു. കടത്തനാടന്റെ കലാ പാരമ്പര്യത്തെ കേരളത്തിലുടനീളം വിളിച്ചോതുന്നതിൽ 'വടകര വരദ' എന്ന പ്രൊഫഷണൽ നാടക സമിതി വഹിച്ചു പോരുന്ന പങ്ക് ചരിത്രപരമാണെന്ന് പ്രശസ്ത ചലച്ചിത്രതാരം ശിവജി ഗുരുവായൂർ പറഞ്ഞു.

## Article Content

**വടകര: **നവഭാവന കലാസമിതി & ഗ്രന്ഥാലയം കണ്ണങ്കുഴിയുടെ സ്നേഹാദരം-23 സമാപിച്ചു. കടത്തനാടന്റെ കലാ പാരമ്പര്യത്തെ കേരളത്തിലുടനീളം വിളിച്ചോതുന്നതിൽ 'വടകര വരദ' എന്ന പ്രൊഫഷണൽ നാടക സമിതി വഹിച്ചു പോരുന്ന പങ്ക് ചരിത്രപരമാണെന്ന് പ്രശസ്ത ചലച്ചിത്രതാരം ശിവജി ഗുരുവായൂർ പറഞ്ഞു.

എളിയ നാടക പ്രവർത്തകനായിരുന്ന തന്റെ കലാ ജീവിതത്തിൽ ഇന്ന് കാണുന്ന ചലച്ചിത്രതാരം എന്ന നിലയിൽ വളർത്തിയെടുത്തതിൽ കേരളത്തിലെ നാടക പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് 'വടകര വരദ'യ്ക്കുള്ള പങ്ക് മറക്കാൻ കഴിയാത്തതാണ്. ചിത്രകൂടം, നവരാത്രി തുടങ്ങിയ വരദയുടെ നാടകങ്ങളിൽ അഭിനയിച്ച അനുഭവങ്ങളും, ആ നാടക കാലം തനിക്ക് നൽകിയ നിരവധിയായ ഊഷ്മള സൗഹൃദങ്ങളെയും അദ്ദേഹം ഓർത്തെടുക്കുകയുണ്ടായി.

കലാസ്വാദന മേഖലകളിലും ടെക്നോളജിയുടെ വലിയ കടന്നുകയറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നാടക കലയെ നിലനിർത്താനും, പ്രോത്സാഹിപ്പിക്കുവാനും, 'നവഭാവനയെ' പോലെയുള്ള കലാസമിതികളും നടത്തുന്ന ഇത്തരം പരിശ്രമങ്ങൾ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു.

വടകര ടൗൺഹാളിൽ നടത്തിയ സ്നേഹാദരം-23 പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ കൈരളി നാഷണൽ അവാർഡ് നേടിയ 'വടകര വരദയുടെ മക്കൾക്ക്' എന്ന നാടകത്തിന്റെ ശില്പികളായ പൗർണമി ശങ്കർ, ജയൻ തിരുമന, അഭിനേതാക്കൾ എന്നിവരെയും, സമഗ്ര സംഭാവനയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിയ സുരേഷ് ബാബുവിനെയും ആദരിച്ചു.

സോഫ്റ്റ് ബേസ് ദേശീയ ജൂനിയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗമായ കണ്ണങ്കുഴി സ്വദേശിനി അമന്യാ പ്രമോദിനെയും ചടങ്ങിൽ ആദരിച്ചു. ഫ്ലവേഴ്സ് സ്റ്റാർ സിംഗർ ശ്രീനന്ദ് വിനോദ് മുഖ്യാതിഥിയായി. സിനിമ നാടക-നടൻ മുഹമ്മദ് പേരാമ്പ്ര, സംഗീത സംവിധായകൻ പ്രേംകുമാർ വടകര, സാംസ്കാരിക പ്രവർത്തകൻ ടി രാജൻ മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ ബാലൻ, വാർഡ് കൗൺസിലർ ഷൈനി കെഎം സംസാരിച്ചു.

സ്വാഗതം സംഘം കൺവീനർ ടി.ടി വത്സൻ സ്വാഗതവും, കലാസമിതി സെക്രട്ടറി കെ പി രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് അവാർഡിന് അർഹമായ 'വടകര വരദയുടെ' മക്കൾക്ക് എന്ന നാടകവും വേദിയിൽ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95551/navbhaana-kala-samiti-granthalaya-kannankuzhis-snehadaram-23-concluded)