---
title: "രോഗങ്ങൾ നിയന്ത്രിക്കാൻ ജീവതാളം; ഏറാമലയിൽ ജീവിതാവളം പദ്ധതിക്ക് തുടക്കം "
english_title: "Jeevavalam project started in Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95597/jeevavalam-project-started-in-eramala"
published_at: "2023-02-08T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e35e5e4507c_JEEVATHALAM.jpg"
keywords: []
---

# രോഗങ്ങൾ നിയന്ത്രിക്കാൻ ജീവതാളം; ഏറാമലയിൽ ജീവിതാവളം പദ്ധതിക്ക് തുടക്കം 

> **Lead Summary:** **ഏറാമല: **ഏറാമലയിൽ ജീവിതാവളം പദ്ധതിക്ക് തുടക്കമായി. ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജീവതാളം.

## Article Content

**ഏറാമല: **ഏറാമലയിൽ ജീവിതാവളം പദ്ധതിക്ക് തുടക്കമായി. ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജീവതാളം.

ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹിക മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുൻകരുതലുകൾ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് തല ഉദ്ഘാടനം ഓർക്കാട്ടേരി ഹോളി ഏഞ്ചൽ സ്കൂളിൽ ഏറാമല ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ നിർവഹിച്ചു. ഏഴാം വാർഡ് വികസന സമിതി കൺവീനർ നാരായണൻ നെരോത്ത് അധ്യക്ഷത വഹിച്ചു.

പുഷ്പജ സിസ്റ്റർ, ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ, ബിജു, ശിവദാസ് കുനിയിൽ, കെ പി ബഷീർ സംസാരിച്ചു. ആശാവർക്കർമാരായ കെ കെ ചിത്ര, സജില നേതൃത്വം നൽകി. വാർഡിലെ മൈത്രി റസിഡൻസ് പരിധിയിലുള്ളവർക്കാണ് സ്ക്രീനിങ് ടെസ്റ്റ് നടത്തിയത്. തുടർ സ്ക്രീനിംഗ് വാർഡിലെ മുഴുവൻ വീടുകളിലും ഉടൻ നടത്തും. റിയാസ് കുനിയിൽ സ്വാഗതവും, സൂപ്പി എംകെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95597/jeevavalam-project-started-in-eramala)