---
title: "കാത്തിരിപ്പിന് വിരാമം; അഴിയൂർ പതിനാറാം വാർഡിലെ ഫുട്പാത്ത് 3 മീറ്റർ വീതിയുള്ള റോഡാവുന്നു "
english_title: "The footpath in Azhiyur sixteenth ward is a 3 meter wide road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95604/the-footpath-in-azhiyur-sixteenth-ward-is-a-3-meter-wide-road"
published_at: "2023-02-08T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e363ea0ca68_azhiyoor_14_ward_footpath.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; അഴിയൂർ പതിനാറാം വാർഡിലെ ഫുട്പാത്ത് 3 മീറ്റർ വീതിയുള്ള റോഡാവുന്നു 

> **Lead Summary:** **അഴിയൂർ: **നീണ്ട 30 വർഷത്തെ കാത്തിരിപ്പിന് വിരാമം.30 വർഷം നീണ്ട റോഡ് പ്രശ്നത്തിനു ശാശ്വതം പരിഹാരം തീർന്നിരിക്കുകയാണ്. അഴിയൂർ പതിനാറാം വാർഡിൽ.ബാബാ സ്റ്റോർ കളത്തിൽ - വൈദ്യർകുനി ഫുട്പാത്ത് മൂന്ന് മീറ്റർ വീതിയുള്ള റോഡാക്കുന്ന പ്രവർത്തിക്ക് ഇന്ന് തുടക്കം കുറിച്ചു.

## Article Content

**അഴിയൂർ: **നീണ്ട 30 വർഷത്തെ കാത്തിരിപ്പിന് വിരാമം.30 വർഷം നീണ്ട റോഡ് പ്രശ്നത്തിനു ശാശ്വതം പരിഹാരം തീർന്നിരിക്കുകയാണ്. അഴിയൂർ പതിനാറാം വാർഡിൽ.ബാബാ സ്റ്റോർ കളത്തിൽ - വൈദ്യർകുനി ഫുട്പാത്ത് മൂന്ന് മീറ്റർ വീതിയുള്ള റോഡാക്കുന്ന പ്രവർത്തിക്ക് ഇന്ന് തുടക്കം കുറിച്ചു.

മൂന്ന് പതിറ്റാണ്ടായി നില നിന്ന പ്രദേശവാസികളുടെ ആവശ്യമാണ് പരിഹരിക്കപ്പെട്ടത്.ബന്ധപ്പെട്ട കുടുംബങ്ങളുമായി മാസങ്ങളായി വാർഡ് മെമ്പർ സാലിം പുനത്തിൽ സംസാരിച്ചതിനെ തുടർന്നാണ് പരിഹാരത്തിന് വഴിയൊരുങ്ങിയത്.

വൈദ്യർകുനി അംഗനവാടിയും ഒട്ടേറെ കുടുംബങ്ങളും താമസിക്കുന്ന ഈ ഭാഗത്ത് ഒരു വലിയ വാഹനം വരിക എന്ന സ്വപ്നത്തിനു കൂടിയാണ് ഇതോടെ യാഥാർത്ഥ്യമാവുന്നത്. ഈ പ്രദേശത്തെ വെള്ളക്കെട്ടുകൾക്കും മഴക്കാലങ്ങളിൽ അനുഭവിക്കുന്ന തീരാദുരിതത്തിനും ഇതോടെ പരിഹാരമാവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95604/the-footpath-in-azhiyur-sixteenth-ward-is-a-3-meter-wide-road)