---
title: "വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "A native of Vadakara passed away in Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95648/a-native-of-vadakara-passed-away-in-bahrain"
published_at: "2023-02-08T16:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3811a1f4c2_ggcc.jpg"
keywords: []
---

# വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **വടകര**: വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

## Article Content

**വടകര**: വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുജാത.

മക്കൾ: സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ.നായർ, വിജയകുമാർ.സഹോദരങ്ങൾ: രാധാകൃഷ്ണൻ,സുരേഷ് ബാബു.

കമ്പനിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ബഹ്റൈൻ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ സംഘടനകൾ ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95648/a-native-of-vadakara-passed-away-in-bahrain)