---
title: "ഏറാമലയില്‍ ബാല ജനത ബാലകലോത്സവം 2021 സമാപിച്ചു"
english_title: "Bala Janata Balakalotsavam 2021 concludes in Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/957/bala-janata-balakalotsavam-2021-concludes-in-eramala"
published_at: "2021-10-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159775d29ebb_bala janatha .jpg"
keywords: []
---

# ഏറാമലയില്‍ ബാല ജനത ബാലകലോത്സവം 2021 സമാപിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി:** ഗാന്ധി സന്ദേശം മാനവ ഐക്യത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി ബാല ജനത ഏറാമല പഞ്ചായത്ത് സംഘടിപ്പിച്ച ബാലകലോത്സവം 2021 സാംസ്‌കാരിക സദസ്സ് ഓടുകൂടി സമാപിച്ചു .

## Article Content

**ഓര്‍ക്കാട്ടേരി:** ഗാന്ധി സന്ദേശം മാനവ ഐക്യത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി ബാല ജനത ഏറാമല പഞ്ചായത്ത് സംഘടിപ്പിച്ച ബാലകലോത്സവം 2021 സാംസ്‌കാരിക സദസ്സ് ഓടുകൂടി സമാപിച്ചു .

ബാല ജനത ബാല കലോത്സവത്തിന് കേരളത്തിലെ സാമൂഹിക സാംസ്‌കാരികരാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ വീഡിയോ സന്ദേശം വഴി ആശംസകള്‍ അറിയിച്ചു. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് ,സിനിമാ സീരിയല്‍ നടന്‍ നന്ദ കിഷോര്‍ ,ബാലസാഹിത്യ കാരി സുമ പള്ളിപ്ര ചലച്ചിത്രസംവിധായകന്‍ ജോസ് തോമസ് ,അജിത്ത് സായി ,സിനിമാനടന്‍ കെ പി കെ വേങ്ങര, ശ്രീജിത്ത് കൈവേലി ,ഹാസ്യ കലാകാരന്‍ സുനില്‍ കോട്ടയ80 ,ഗായകനും ഗാനരചയിതാവുമായ ഇ വി വത്സന്‍ മാസ്റ്റര്‍, എഴുത്തുകാരന്‍ ഡോക്ടര്‍ ജോര്‍ജ് ഓണക്കൂര്‍, തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി അണിചേര്‍ന്നു.

എല്‍ ജെ ഡി ദേശീയ ജനറല്‍സെക്രട്ടറി ജാവേദ് റാസാ , സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍ എം പി , ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, കെ പി മോഹനന്‍ എംഎല്‍എ , കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍, വിദ്യാര്‍ത്ഥി ജനത മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് ഡോക്ടര്‍ പ്രത്യുഷ് നന്ദന്‍ തുടങ്ങിയവര്‍ വീഡിയോ സന്ദേശത്തിലൂടെ മത്സാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

ഗാന്ധിജയന്തി ദിനത്തില്‍ ഓര്‍ക്കാട്ടേരിയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി . കലോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന സംസ്‌കാരിക സദസ്സ് എല്‍ ജെ ഡി ജില്ലാ പ്രസിഡണ്ടും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .

മത്സര വിജയികള്‍ക്കുള്ള സമ്മാനം എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഏറാമല ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എം കെ ഭാസ്‌കരന്‍ വിതരണം ചെയ്തു ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പ്രഭീഷ് ആദിയൂര് അധ്യക്ഷനായി എല്‍ജെഡി വടകര മണ്ഡലം പ്രസിഡന്റ് കെ കെ കൃഷ്ണന്‍,എല്‍ വൈ ജെ ഡി മണ്ഡലം പ്രസിഡണ്ട് സഹജഹാസ എല്‍ വൈ ജെ ഡി പഞ്ചായത്ത് പ്രസിഡന്റ് സി കെ ബിജു ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സനല്‍കുമാര്‍ ,വിദ്യാര്‍ത്ഥി ജനത മണ്ഡലം പ്രസിഡന്റ് അതുല്‍ ടിപി, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കിരണ്‍ ജിത്ത് മാസ്റ്റര്‍സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജിതിന്‍ രാജ് വേങ്ങോളി നന്ദിയും പറഞ്ഞു .

മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ എല്‍പി യുപി എച്ച്എസ് വിഭാഗങ്ങളിലായി 21 ഇനങ്ങളില്‍ മത്സരാര്‍ഥികള്‍ പങ്കെടുത്തു, വാര്‍ഡ് തലത്തില്‍ നടന്ന മത്സരത്തില്‍ നിന്നും 1 ,2 സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥികളാണ് പഞ്ചായത്ത് തല മത്സര പരിപാടിയില്‍ പങ്കെടുത്തത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/957/bala-janata-balakalotsavam-2021-concludes-in-eramala)