---
title: "പ്രക്ഷോഭം ശക്തം; അടിപ്പാതയ്ക്കായി ഒരു ജനത"
english_title: "Agitation is strong; A nation for the footpath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95731/agitation-is-strong-a-nation-for-the-footpath"
published_at: "2023-02-08T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3da452a271_Untitled-1.jpg"
keywords: []
---

# പ്രക്ഷോഭം ശക്തം; അടിപ്പാതയ്ക്കായി ഒരു ജനത

> **Lead Summary:** **ഇരിങ്ങൽ : **നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി ഇരിങ്ങലിൽ അടിപ്പാത വേണമെന്ന ആവിശ്യം ശക്തമാകുന്നു. അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരസമിതി നടത്തുന്ന പ്രക്ഷോഭമാണ് ശക്തമാകുന്നത്.

## Article Content

**ഇരിങ്ങൽ : **നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി ഇരിങ്ങലിൽ അടിപ്പാത വേണമെന്ന ആവിശ്യം ശക്തമാകുന്നു. അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരസമിതി നടത്തുന്ന പ്രക്ഷോഭമാണ് ശക്തമാകുന്നത്.

അടിപ്പാത അനിവാര്യമാണെന്ന ജനകീയ വികാരം അക്ഷരാർത്ഥത്തിൽ പ്രതിഫലിച്ച ജനകീയ റാലിയിൽ സ്ത്രീകളടക്കം നിരവധി പേർ അണിനിരന്നു.

പയ്യോളി നഗരസഭയിൽ ഏറ്റവും കൂടുതൽ സർക്കാർ സ്ഥാപനങ്ങളായ വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, മൃഗാശുപത്രി, വയോജന വിശ്രമ പകൽവീട് കേന്ദ്രം, അംഗനവാടി, സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, റേഷൻ ഷോപ്പ്, വഴിയോര വിശ്രമ കേന്ദ്രം എന്നിവയുള്ള ഇരിങ്ങലിൽ അടിപ്പാത അനിവാര്യമാണെന്ന് സമര നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യം നേടിയെടുക്കാൻ ഏതറ്റം വരെയും പോരാടുമെന്ന് പ്രതിജ്ഞയുമെടുത്തു.

ജനകീയ സമരവേദി നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ ടി അരവിന്ദാക്ഷൻ, വിലാസിനി നാരങ്ങോളി, മഞ്ജുഷ ചെറുപ്പനാരി, രേവതി തുളസീദാസ്, കെ പി മോഹനൻ, പി എം വേണുഗോപാൽ, സബീഷ് കുന്നങ്ങോത്ത് സംസാരിച്ചു. ദിനേശൻ എരഞ്ഞാറ്റിൽ സ്വാഗതവും, പവിത്രൻ ഒതയോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95731/agitation-is-strong-a-nation-for-the-footpath)