---
title: "പാലക്കാടൻ വീര്യം; സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാമത് "
english_title: "Palakkad Viriyam; 1st in State Senior Karate Championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95732/palakkad-viriyam-1st-in-state-senior-karate-championship"
published_at: "2023-02-08T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3dad5348ff_karatte.jpg"
keywords: []
---

# പാലക്കാടൻ വീര്യം; സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാമത് 

> **Lead Summary:** **വടകര : **വടകരയിൽ നടന്ന സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 53 പോയിന്റുമായി പാലക്കാട് ജില്ല ജേതാക്കളായി. കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച 43ാമത് സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് പാലക്കാട് നേട്ടം കൊയ്തത്.

## Article Content

**വടകര : **വടകരയിൽ നടന്ന സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 53 പോയിന്റുമായി പാലക്കാട് ജില്ല ജേതാക്കളായി. കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച 43ാമത് സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് പാലക്കാട് നേട്ടം കൊയ്തത്.

36 പോയിൻറ് നേടിയ തിരുവനന്തപുരം ജില്ലയാണ് റണ്ണറപ്പ്. 20 പോയിന്റുമായി തൃശ്ശൂർ ജില്ല മൂന്നാം സ്ഥാനം നേടി. വിവിധ ജില്ലകളിൽ നിന്നും 17 ഇനങ്ങളിലായി 200ഓളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

വടകര ഐപിഎം സ്പോർട്സ് & കരിയർ അക്കാദമിയിൽ നടന്ന മത്സരം കേരള കരാട്ടെ അസോസിയേഷൻ പ്രസിഡൻറ് നീൽ മോസസ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് പി എം രവീന്ദ്രൻ മുഖ്യാതിഥിയായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.ടി അഗസ്റ്റിൻ, ജില്ല കരാട്ടെ അസോസിയേഷൻ പ്രസിഡണ്ട് പി സുനിൽകുമാർ, ജോയ് പോൾ, എസ്.രഘു കുമാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95732/palakkad-viriyam-1st-in-state-senior-karate-championship)