---
title: "'ഇതാരുടെ ഇന്ത്യ'; വർഗീയ വിരുദ്ധ സെമിനാർ 17 ന് "
english_title: "Anti-Communal Seminar on 17"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95733/anti-communal-seminar-on-17"
published_at: "2023-02-08T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3dc9f963dd_Untitled-1.jpg"
keywords: []
---

# 'ഇതാരുടെ ഇന്ത്യ'; വർഗീയ വിരുദ്ധ സെമിനാർ 17 ന് 

> **Lead Summary:** **വെള്ളികുളങ്ങര :** 75ാം ഒഞ്ചിയം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി വെള്ളികുളങ്ങരയിൽ സെമിനാർ സംഘടിപ്പിക്കുന്നു. 'ഇതാരുടെ ഇന്ത്യ വർഗീയതക്കെതിരെ ജനങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ.

## Article Content

**വെള്ളികുളങ്ങര :** 75ാം ഒഞ്ചിയം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി വെള്ളികുളങ്ങരയിൽ സെമിനാർ സംഘടിപ്പിക്കുന്നു. 'ഇതാരുടെ ഇന്ത്യ വർഗീയതക്കെതിരെ ജനങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ.

2023 ഫെബ്രുവരി 17ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്കാണ് പരിപാടി. സിപിഐഎം വെള്ളികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാറിൽ ' ഭരണഘടനയും ഇന്ത്യ എന്ന ആശയവും' എന്ന വിഷയത്തെ ആസ്പദമാക്കി സുനിൽ പി ഇളയിടം സംസാരിക്കും.

പ്രമുഖ പുരോഹിതൻ സ്വാമി സന്ദീപാനന്ദഗിരി 'ആരാണ് ഹിന്ദു' എന്ന വിഷയത്തെക്കുറിച്ച് സെമിനാറിൽ സംസാരിക്കും. പ്രമുഖ സിപിഐഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95733/anti-communal-seminar-on-17)