---
title: "'നന്മയുടെ പൂന്തോട്ടം'; മാതൃകയായി റസിഡൻസ് അസോസിയേഷൻ "
english_title: "'Garden of goodness'; Residence association as model"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95735/garden-of-goodness-residence-association-as-model"
published_at: "2023-02-08T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3dd14b3bce_Untitled-1.jpg"
keywords: []
---

# 'നന്മയുടെ പൂന്തോട്ടം'; മാതൃകയായി റസിഡൻസ് അസോസിയേഷൻ 

> **Lead Summary:** **ചോമ്പാല : **നന്മയുടെ പൂന്തോട്ടം ഒരുക്കി നന്മ റസിഡൻസ് അസോസിയേഷൻ. നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 'നന്മയുടെ പൂന്തോട്ടം' എന്ന പരിപാടിയുടെ ഭാഗമായി ചോമ്പാല ഹോമിയോ ഡിസ്പൻസറിക്ക് പൂച്ചെടികൾ കൈമാറി.

## Article Content

**ചോമ്പാല : **നന്മയുടെ പൂന്തോട്ടം ഒരുക്കി നന്മ റസിഡൻസ് അസോസിയേഷൻ. നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 'നന്മയുടെ പൂന്തോട്ടം' എന്ന പരിപാടിയുടെ ഭാഗമായി ചോമ്പാല ഹോമിയോ ഡിസ്പൻസറിക്ക് പൂച്ചെടികൾ കൈമാറി.

പരിപാടി വാർഡ്‌ മെമ്പർ റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. പതിനാലാം വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടിയുടെ സാന്നിദ്ധ്യത്തിൽ മെമ്പർ റീന രയരോത്ത് സിസ്പൻസറിയിലെ ഡോക്ടർ സുനിതയ്ക്ക് പൂച്ചെടികൾ കൈമാറി.

നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് സുശോഭ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നന്മ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ.പി ഗോവിന്ദൻ, കെ.പി വിജയൻ, രാജീവൻ.ടി.സി, പുരുഷു രാമത്ത് സംസാരിച്ചു. നന്മ സെക്രട്ടറി ദേവരാജ് സ്വാഗതവും, ഖജാൻജി ജയരാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95735/garden-of-goodness-residence-association-as-model)