---
title: "കോണി ഒടിഞ്ഞ് അപകടം; വീടിൻ്റെ ടെറസ്സിൽ വീണ് പരിക്കേറ്റയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി "
english_title: "Firefighters rescued a man who fell on the terrace of a house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9580/firefighters-rescued-a-man-who-fell-on-the-terrace-of-a-house"
published_at: "2021-11-08T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61894f7599bc6_fair fors.jpg"
keywords: []
---

# കോണി ഒടിഞ്ഞ് അപകടം; വീടിൻ്റെ ടെറസ്സിൽ വീണ് പരിക്കേറ്റയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി 

> **Lead Summary:** **തിരുവള്ളൂർ**: കോൺക്രീറ്റ് വീടിൻ്റെ ടെറസ്സിൽ കുടങ്ങിയ ആളെ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ചെമ്മരത്തൂർ ആശാരിപറമ്പിൽ മുഹമ്മദിനെയാണ് രക്ഷപ്പെടുത്തിയത്.

## Article Content

**തിരുവള്ളൂർ**: കോൺക്രീറ്റ് വീടിൻ്റെ ടെറസ്സിൽ കുടങ്ങിയ ആളെ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ചെമ്മരത്തൂർ ആശാരിപറമ്പിൽ മുഹമ്മദിനെയാണ് രക്ഷപ്പെടുത്തിയത്.

വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുന്നതിനായി കയറുമ്പോൾ കോണി ഒടിഞ്ഞ് ടെറസ്സിൽ വീഴുകയായിരുന്നു. പരിക്ക് പറ്റിയ  ഇദ്ദേഹത്തെ വീട്ടുകാർ താഴെയിറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടർന്ന് വടകര ഫയർഫോഴ്സിനെ സമീപിക്കുകയായിരുന്നു.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസരായ വിജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ റെസ്ക്യൂ നെറ്റിൽ മുഹമ്മദിനെ സുരക്ഷിതമായി താഴെ എത്തിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

രക്ഷാപ്രവർത്തനത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ കെ.സുജാത് . ഫയർ & റെസ്ക്യൂ ഓഫീസർമാരായ സർവ്വശ്രീ ബൈജു . കെ , ഷിജു. കെ.എം, ദീപക് .ആർ, ജോതി കുമാർ .സി.സി. സജിത്ത് .ഐ .എം രാഗിൻകുമാർ , ഷിബിഷാൽ പി.ടി.കെ, അഖിൽ. ടി, എന്നിവർ പങ്കാളികളായി..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9580/firefighters-rescued-a-man-who-fell-on-the-terrace-of-a-house)