---
title: "കടിയേറ്റു; നായയുടെ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്ക് "
english_title: "Three injured in dog attack"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95863/three-injured-in-dog-attack"
published_at: "2023-02-09T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4b5c944215_gog_attack.jpg"
keywords: []
---

# കടിയേറ്റു; നായയുടെ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്ക് 

> **Lead Summary:** **വടകര: **തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്ര പരിസരത്ത് തെരുവ് നായയുടെ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

## Article Content

**വടകര: **തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്ര പരിസരത്ത് തെരുവ് നായയുടെ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

പാലോറ മലയിൽ കുഞ്ഞിരാമൻ (63), തേരാണ്ടി ശരണ്യ (22), എടച്ചേരിയോട്ട് കമല (70) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ സന്ധ്യയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

കുനിവയൽ, ശാന്തിനഗർ പ്രദേശത്തും നായയുടെ അക്രമം ഉണ്ടായതായി പറയുന്നു. പരിക്കേറ്റവർ വടകര ഗവ: ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95863/three-injured-in-dog-attack)