---
title: "കടിച്ചത് ഏഴ് പേരെ; ഭീതിയോടെ തിരുവള്ളൂർ ഗ്രാമം "
english_title: "Seven people were dog bitten in Tiruvallur village with fear"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95891/seven-people-were-dog-bitten-in-tiruvallur-village-with-fear"
published_at: "2023-02-09T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4d0eaafab8_dog.jpg"
keywords: []
---

# കടിച്ചത് ഏഴ് പേരെ; ഭീതിയോടെ തിരുവള്ളൂർ ഗ്രാമം 

> **Lead Summary:** **തിരുവള്ളൂർ: **തിരുവള്ളൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി തെരുവ് നായയുടെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു.

## Article Content

**തിരുവള്ളൂർ: **തിരുവള്ളൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി തെരുവ് നായയുടെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു.

കിഴക്കേടത്ത് ക്ഷേത്രം, ശാന്തിനഗർ, കുനിവയിൽ എന്നിവിടങ്ങളിലായി സന്ധ്യയോടെയായിരുന്നു സംഭവം. കടിയേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിഴക്കേടത്ത് ക്ഷേത്രത്തിനു സമീപത്തും, ശാന്തിനഗറിലുമായി 4 സ്ത്രീകൾക്കും, കുനിവയലിൽ ഒരു കുട്ടിക്കുമാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നിന്നാണ് ഇവർക്ക് കടിയേറ്റത്.

ശാന്തി നഗറിൽ ഒരു പശുവിനെയും കടിച്ചതായി പറയുന്നു. സ്ഥിരമായി തെരുവുനായ ശല്യം ഉള്ള പ്രദേശങ്ങളാണിത്. നായയുടെ പരാക്രമത്തിൽ നാട്ടുകാർ ഭീതിയിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95891/seven-people-were-dog-bitten-in-tiruvallur-village-with-fear)