---
title: "പുതിയ ചുമതല; പ്രഭീഷ് ആദിയൂർ ഇനി സംസ്ഥാനത്തേക്ക് "
english_title: "Prabhish Adiyur now to the state"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95893/prabhish-adiyur-now-to-the-state"
published_at: "2023-02-09T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4d33b893b7_prabeesh_adiyoor.jpg"
keywords: []
---

# പുതിയ ചുമതല; പ്രഭീഷ് ആദിയൂർ ഇനി സംസ്ഥാനത്തേക്ക് 

> **Lead Summary:** **ഏറാമല: **നിരവധി രാഷ്ട്രീയ നേതാക്കന്മാരെ സംഭാവന ചെയ്ത മണ്ണാണ് ഏറാമല. വൈവിധ്യമാർന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറാമലയുടെ പ്രത്യേകതയാണ്.

## Article Content

**ഏറാമല: **നിരവധി രാഷ്ട്രീയ നേതാക്കന്മാരെ സംഭാവന ചെയ്ത മണ്ണാണ് ഏറാമല. വൈവിധ്യമാർന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറാമലയുടെ പ്രത്യേകതയാണ്.

കുട്ടിക്കാലം മുതൽ ബാലസംഘടനയിൽ നിന്നും തുടങ്ങി ഇന്ന് സംസ്ഥാന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് പ്രഭീഷ് ആദിയൂർ. ആദിയൂരിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്.

ലോക്താന്ത്രിക് യുവ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായാണ് പ്രഭീഷിനെ തെരഞ്ഞെടുത്തിട്ടുള്ളത് . എൽ. വൈ.ജെ.ഡി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു .

ബാലജനതയിലൂടെ ഏറാമലയിൽ സംഘടന പ്രവർത്തനം തുടങ്ങി യുവജനതാദൾ ഏറാമല പഞ്ചായത്ത് സെക്രട്ടറിയായി പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടന പ്രവർത്തന രംഗത്ത് എസ് എസ് ഒ ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് , വടകര മണ്ഡലം വൈസ് പ്രസിഡണ്ട് , ജില്ല ജനറൽ സെക്രട്ടറി വിദ്യർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് , സംസ്ഥാന ജനറൽ സെക്രട്ടറി,നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95893/prabhish-adiyur-now-to-the-state)