---
title: "ഒടുവിൽ പിടിയിൽ; മാലിന്യങ്ങൾ തള്ളുന്ന വ്യക്തിയെ പിടികൂടി "
english_title: "The person was caught throwing the waste in the drainage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96063/the-person-was-caught-throwing-the-waste-in-the-drainage"
published_at: "2023-02-10T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f509558ed_malinyam.jpg"
keywords: []
---

# ഒടുവിൽ പിടിയിൽ; മാലിന്യങ്ങൾ തള്ളുന്ന വ്യക്തിയെ പിടികൂടി 

> **Lead Summary:** **വടകര:** മാലിന്യങ്ങൾ ഡ്രൈനേജിൽ തള്ളുന്ന വ്യക്തിയെ പിടികൂടി. പുതിയ ബസ്സ് സ്റ്റാൻ്റിന് മുൻഭാഗത്തെ ടാക്സി സ്റ്റാൻ്റിനടുത്തെ വലിയ ഓവുചാലിലാണ് സ്ഥിരമായി മാലിന്യം നിക്ഷേപിക്കാറ്. രാത്രിയുടെ മറവിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കഫ്റ്റീരിയ കടയിലെ മാലിന്യങ്ങൾ വലിയ തോതിൽ നിക്ഷേപിച്ചത് അധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

## Article Content

**വടകര:** മാലിന്യങ്ങൾ ഡ്രൈനേജിൽ തള്ളുന്ന വ്യക്തിയെ പിടികൂടി. പുതിയ ബസ്സ് സ്റ്റാൻ്റിന് മുൻഭാഗത്തെ ടാക്സി സ്റ്റാൻ്റിനടുത്തെ വലിയ ഓവുചാലിലാണ് സ്ഥിരമായി മാലിന്യം നിക്ഷേപിക്കാറ്. രാത്രിയുടെ മറവിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കഫ്റ്റീരിയ കടയിലെ മാലിന്യങ്ങൾ വലിയ തോതിൽ നിക്ഷേപിച്ചത് അധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

നഗരസഭ ചെയർപേഴ്സന്റെയും ഹെൽത്ത് സൂപ്പർവൈസർ വിൻസൻ്റ് സി.എയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അശോകൻ ടി കെ.ലത, കെ.വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ സാനിറ്ററി വർക്കർമാർ മേൽ വസ്തുക്കൾ ഡ്രയിനേജിൽ ഇറങ്ങി പരിശോധന നടത്തി.

തുടർന്ന് പുതിയ ബസ്സ് സ്റ്റാൻ്റിൽ 'ടീ സോൺ' എന്ന പേരിൽ കച്ചവടം നടത്തുന്ന ഉസ്മാൻ എന്നവരുടെ കടയിലെ മാലിന്യങ്ങളാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് നോട്ടീസ് കൊടുത്ത് കട അടച്ചു പൂട്ടിയിരിക്കയാണ്. ഇയാൾക്ക് 5000 രൂപ ഫൈൻ ചുമത്തി. ശേഷം, ബസ്സ് സ്റ്റാൻ്റിലെ മറ്റ് കടകളിൽ ബോധവൽക്കരണം നടത്തി. മാലിന്യങ്ങൾ വഴിയരികിൽ തള്ളുന്ന വിരുതൻമാരെ പിടികൂടി ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ഹരീഷ് എൻ കെ മുന്നറിയിപ്പു നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96063/the-person-was-caught-throwing-the-waste-in-the-drainage)