---
title: "പ്രവാസി ഭദ്രത; സഹകരണ ബാങ്കിൽ തുടക്കമായി "
english_title: "Kerala Bank non-resident loan disbursement and customer meeting was held at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96161/kerala-bank-non-resident-loan-disbursement-and-customer-meeting-was-held-at-vadakara"
published_at: "2023-02-10T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6577a27552_PRAVASI_BADRATHA.jpg"
keywords: []
---

# പ്രവാസി ഭദ്രത; സഹകരണ ബാങ്കിൽ തുടക്കമായി 

> **Lead Summary:** **വടകര:** കേരള ബാങ്ക് പ്രവാസി വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും വടകരയിൽ നടന്നു. കേരള സംസ്ഥാന സഹകരണ ബാങ്ക് വടകര കോൺവെൻ്റ് റോഡ് ശാഖയുടെയുടെ നേതൃത്വത്തിലാണ് കേരള ബാങ്കിന്റെ പ്രവാസി ഭദ്രത വായ്പയുടെ വിതരണവും ഇടപാടുകാരുടെ സംഗമവും സംഘടിപ്പിച്ചത്.

## Article Content

**വടകര:** കേരള ബാങ്ക് പ്രവാസി വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും വടകരയിൽ നടന്നു. കേരള സംസ്ഥാന സഹകരണ ബാങ്ക് വടകര കോൺവെൻ്റ് റോഡ് ശാഖയുടെയുടെ നേതൃത്വത്തിലാണ് കേരള ബാങ്കിന്റെ പ്രവാസി ഭദ്രത വായ്പയുടെ വിതരണവും ഇടപാടുകാരുടെ സംഗമവും സംഘടിപ്പിച്ചത്.

വടകര കോൺവെൻ്റ് റോഡ് ശാഖയില്‍ നടന്ന പരിപാടി വടകര നഗരസഭാ കൗണ്‍സിലര്‍ എ പ്രേമകുമാരി ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഐ.കെ വിജയന്‍ അധ്യക്ഷതവഹിച്ചു. വ്യാപാരികള്‍ക്കായുള്ള സുവിധ പ്ലസ് വായ്പയും സംരംഭങ്ങള്‍ക്കുള്ള സുവിധ വായ്പയും ചടങ്ങിൽ വിതരണം ചെയ്തു.

വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം അബ്ദുല്‍ സലാം, വ്യപാരിവ്യവസായി സമിതി ജില്ലാ കമ്മറ്റി അംഗം ശശീന്ദ്രൻ, കുടുംബശ്രീ എ.ഡി.എസ്. സി.ലീന, വ്യപാരിവ്യവസായി സമിതി വടകര റീജിയണ്‍ സെക്രട്ടറി വി അസീസ്, പബ്ലിക് റിലേഷൻ ഓഫീസർ സി സഹദ് സംസാരിച്ചു . മാനേജര്‍ ടി.കെ ജീഷ്മ ക്ലാസെടുത്തു. ഏരിയാ മാനേജര്‍ പി രാജീവ് സ്വാഗതവും ശാഖാ മാനേജര്‍ സി പി രമേശൻ നന്ദിയും പറഞ്ഞു. പത്ത് അപേക്ഷകളിലായി 26 ലക്ഷം രൂപയുടെ വായ്പകള്‍ ചടങ്ങിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96161/kerala-bank-non-resident-loan-disbursement-and-customer-meeting-was-held-at-vadakara)