---
title: "കാട്ടുപന്നി നാട്ടിൽ; അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി "
english_title: "Wild boar on Azhiyur Koroth road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96171/wild-boar-on-azhiyur-koroth-road"
published_at: "2023-02-10T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e65d30e30d5_KATTUPANNI.jpg"
keywords: []
---

# കാട്ടുപന്നി നാട്ടിൽ; അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി 

> **Lead Summary:** **അഴിയൂർ:** കാട്ടുപന്നിയുടെ സാന്നിധ്യം അഴിയൂരിലും. അഴിയൂരിൻ്റെ സമീപ പ്രദേശമായ തട്ടോളിക്കരയിൽ കഴിഞ്ഞയാഴ്ച സ്കൂട്ടർ യാത്രികനായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

## Article Content

**അഴിയൂർ:** കാട്ടുപന്നിയുടെ സാന്നിധ്യം അഴിയൂരിലും. അഴിയൂരിൻ്റെ സമീപ പ്രദേശമായ തട്ടോളിക്കരയിൽ കഴിഞ്ഞയാഴ്ച സ്കൂട്ടർ യാത്രികനായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

വയനാട്, ഉൾപ്പെടെയുള്ള മലമ്പ്രദേശങ്ങളിൽ കാണപ്പെട്ടിരുന്ന കാട്ടുപന്നികളെ സമീപ പ്രദേശങ്ങളിലും ഈയിടെയായി കാണപ്പെടുന്നത് ജനങ്ങളിൽ ഏറെ കൗതുകവും ഭീതിയും ജനിപ്പിച്ചിരുന്നു.

ഇന്ന് രാവിലെയോടെയാണ് അഴിയൂർ കോറോത്ത് മാനച്ചാൽ ഭാഗത്ത് കാട്ടുപന്നിയെ കാണപ്പെട്ടത്. കൃഷി നാശമമോ ജനങ്ങളെ ആക്രമിക്കുന്ന തരത്തിലുള്ള മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96171/wild-boar-on-azhiyur-koroth-road)