---
title: "വീറോടെ മുന്നേറാൻ; പരിശീലനത്തിന് അബിഷാദ് വരുന്നു "
english_title: "Abishad Guruvayur arrives at Memunda Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96173/abishad-guruvayur-arrives-at-memunda-higher-secondary-school"
published_at: "2023-02-10T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e65eb7cc9af_ABHISHAD_GURUVAYOOR.jpg"
keywords: []
---

# വീറോടെ മുന്നേറാൻ; പരിശീലനത്തിന് അബിഷാദ് വരുന്നു 

> **Lead Summary:** **മേമുണ്ട: **വടകര താലൂക്കിലെ പ്രമുഖ വിദ്യാലയമായ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ അബിഷാദ് ഗുരുവായൂർ എത്തുന്നു. ഫെബ്രുവരി 14ന് ചൊവ്വാഴ്ചയാണ് പരിപാടി. 'ടീനേജ് മാനേജ്മെൻറ്' എന്ന തലക്കെട്ടിൽ മേമുണ്ട ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് ഈ ഒരു ക്ലാസ്സ്.

## Article Content

**മേമുണ്ട: **വടകര താലൂക്കിലെ പ്രമുഖ വിദ്യാലയമായ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ അബിഷാദ് ഗുരുവായൂർ എത്തുന്നു. ഫെബ്രുവരി 14ന് ചൊവ്വാഴ്ചയാണ് പരിപാടി. 'ടീനേജ് മാനേജ്മെൻറ്' എന്ന തലക്കെട്ടിൽ മേമുണ്ട ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് ഈ ഒരു ക്ലാസ്സ്.

മേമുണ്ട സ്കൂളിലെ മാനേജ്മെന്റും, പിടിഎയും കൂടാതെ, റൈസ് എൻട്രൻസ് കോച്ചിംഗ് സെന്ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 800 ലധികം വിദ്യാർത്ഥികളാണ് ഈ വർഷം മേമുണ്ട ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

വിദ്യാർത്ഥികളിൽ സാധാരണ കണ്ടുവരാറുള്ള ചോദ്യപേപ്പർ പേടി, പരീക്ഷ ഭയം, മനോ ദൗർബല്യം, എന്നിവ കൂടാതെ ടീനേജ് മാനേജ്മെൻറ് എന്ന കാലികപ്രസക്തിയുള്ള വിഷയമാണ് അബിഷാദ് ഗുരുവായൂർ വിദ്യാർത്ഥികൾക്ക് മുന്നിൽ അഭിസംബോധന ചെയ്യുന്നത്. ഇത്തരത്തിലുള്ള ക്ലാസുകൾ ഈ വർഷവും വീറോടെ വിജയക്കൊടി പാറിക്കാൻ മേമുണ്ട സ്കൂളിന് കഴിയട്ടെ എന്ന പ്രത്യാശയോടെയാണ് അധ്യാപകരും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96173/abishad-guruvayur-arrives-at-memunda-higher-secondary-school)