---
title: "ജീവതാളം; രോഗ നിയന്ത്രണ പരിപാടി ശ്രദ്ധേയമായി "
english_title: "The disease control program was impressive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96205/the-disease-control-program-was-impressive"
published_at: "2023-02-10T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e67bfc34f99_jeevathalam.jpg"
keywords: []
---

# ജീവതാളം; രോഗ നിയന്ത്രണ പരിപാടി ശ്രദ്ധേയമായി 

> **Lead Summary:** **ഏറാമല:** ഏറാമല ഗ്രാമപഞ്ചായത്തിൽ ജീവതാളം പരിപാടി ശ്രദ്ധേയമായി.ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ജീവതാളം ക്ലസ്റ്റർ 1 ഉദ്ഘാടനവും രോഗ നിർണ്ണയ ക്യാമ്പും നടത്തി.

## Article Content

**ഏറാമല:** ഏറാമല ഗ്രാമപഞ്ചായത്തിൽ ജീവതാളം പരിപാടി ശ്രദ്ധേയമായി.ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ജീവതാളം ക്ലസ്റ്റർ 1 ഉദ്ഘാടനവും രോഗ നിർണ്ണയ ക്യാമ്പും നടത്തി.

വാർഡ് മെമ്പർ സനൽ കുമാർ പി കെ ഉദ്ഘാടനം ചെയ്തു. റിസോർസ് പേഴ്സൺ കുമാരൻ മാസ്റ്റർ ക്ലാസെടുത്തു. എം എം രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

എച്ച്.ഐ ശശി കുമാർ, എൽ.എച്ച്.ഐ.സിന്ധു, ജെ എച്ച് ഐ മാരായ മിനിമോൾ കെ കെ, ബിജു, ജെ.പി.എച്ച്.എൻ മാരായ ഷിഫാന,ശർമിള, ജീവതാളം വാർഡ് 12 ലെ ആർ.പി മാരായ, ബേബി ബാലമ്പ്രത്ത്,സുരേന്ദ്രൻ മാസ്റ്റർ, സിന്ധു നൂഞ്ഞിയിൽ, ക്ലസ്റ്റർ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ചടങ്ങിന് വാർഡ് വികസന സമിതി കൺവീനർ നിഷ രാമത്ത് കുനി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96205/the-disease-control-program-was-impressive)