---
title: "ജനകീയ പ്രതിരോധ ജാഥ; സംഘാടക സമിതി രൂപീകരിച്ചു "
english_title: "The People's Defense March Organizing Committee was formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96206/the-peoples-defense-march-organizing-committee-was-formed"
published_at: "2023-02-10T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e67d6c22a69_YOGAM_CMP.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥ; സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** **ആയഞ്ചേരി: **ജനകീയ പ്രതിരോധ ജാഥയ്ക്കായി സംഘാടക സമിതി രൂപീകരിച്ചു.സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രചരണ ജാഥയ്ക്കാണ് ആയഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചത്.

## Article Content

**ആയഞ്ചേരി: **ജനകീയ പ്രതിരോധ ജാഥയ്ക്കായി സംഘാടക സമിതി രൂപീകരിച്ചു.സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രചരണ ജാഥയ്ക്കാണ് ആയഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചത്.

ആയഞ്ചേരി ടൗണിൽ ഗംഭിര സ്വീകരണമൊരുക്കുന്നതിന് 31 -ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ ചേർന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു. ഫിബ്രവരി 25ന് കാലത്ത് 11.30നാണ് ജാഥ ആയഞ്ചേരിയിൽ എത്തുന്നത്.

കുടുബയോഗങ്ങൾ, വളണ്ടിയർ പരിശീലനം, പൂർവ്വകാല പ്രവർത്തകരുടെ സംഗമം എന്നിവ ജാഥാ സ്വീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രജിത്ത് പി അധ്യക്ഷത വഹിച്ചു.

പ്രതീഷ് ആർ ,ടി.എൻ മമ്മു മാസ്റ്റർ, കെ.വി രാജൻ, ഗീത വി, ബിജില കെ ടി, ബിന്ദു മാടോള്ളതിൽ സംസാരിച്ചു. പി. കുഞ്ഞിരാമൻ ചെയർമാനും, ലിബീഷ് ആർ കൺവീനറുമായി 51 അംഗ സംഘാടക സമിതിയെ രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96206/the-peoples-defense-march-organizing-committee-was-formed)